മിനിസ്‌ക്രീന്‍ സീരിയല്‍ പ്രേക്ഷകരായ മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താര ദമ്പതികള്‍ ആണ് ജിഷിന്‍ മോഹനും വരദയും. പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇവര്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച അമല എന്ന പരമ്പരയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിലാകുന്നത്.
ഇതിന് പിന്നാലെ വിവാഹം കഴിക്കുകയും ആയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ ദമ്പതികളെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വീഡിയോസും ഇവരുടെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ചെയ്യുന്ന് പതിവാണ്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങും. ഈ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ജിഷിനും വരദയും നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തിനാണ് ആളുകള്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി കള്ളം പറയുന്നതെന്ന് വരദ ചോദിച്ചിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് വരദ. നടി പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അതുപോലെ ഇപ്പോള്‍ വരദ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ചുവപ്പ് കുര്‍ത്തിയണിഞ്ഞാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘നിങ്ങള്‍ക്ക് എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാല്‍ അതിനെ മാറ്റുക, മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ അതിനെ കുറിച്ച് ചിന്തിക്കുന്ന രീതി മാറ്റുക’ എന്ന് ചിത്രം പങ്കുവെച്ച് വരദ കുറിച്ചു.
വളരെ സാധാരണ ലുക്കിലായിരുന്നു നടി. ഈ ചിത്രം വളരെ പെട്ടെന്നാണ് ആരാധകര്‍ വൈറലാക്കിയത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കോഫി വിത്ത് എമി എന്ന് ഒരാള്‍ കമന്റ് ചെയ്തു. വരദയുടെ യഥാര്‍ത്ഥ പേര് എമി മോള്‍ മോഹന്‍ എന്നായിരുന്നു. സിനിമയിലെത്തിയതിന് പിന്നാലെയാണ് വരദ എന്നാക്കിയത്.