സിനിമകളിലൂടെയും സീരിയലുകളിലൂടേയും വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് വരദ. ഒരു പിടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെയാണ് വരദ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.
സീരിയല്‍ താരമായ ജിഷിന്‍ മോഹന്‍ ആയിരുന്നു വരദയെ വിവാഹം കഴിച്ചത്. പ്രണയവിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരും ഒന്നിച്ചഭിനയിച്ച അമല എന്ന സീരിയലിനിടെയാണ് രണ്ടു പേരും പ്രണയത്തിലായതും പിന്നീട് വിവാഹിതര്‍ ആയതും. എന്നാല്‍ അടുത്തിടെ ഇവര്‍ പിരിഞ്ഞെന്ന വാര്‍ത്തകളും പുറത്തു വന്നിരുന്നു.
സിനിമകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന വരദ ഇപ്പോള്‍ സീരിയല്‍ രംഗത്ത് ആണ് തിളങ്ങി നില്‍ക്കുന്നത്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വന്ന മോശം കമന്റുകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വരദ.
പലരും തങ്ങളുടെ ഊഹാപോഹങ്ങളാണ് സോഷ്യല്‍മീഡിയയില്‍ എഴുതിയിടുന്നത്. പല വാര്‍ത്തകളും കണ്ട് പ്രതികരിക്കാന്‍ തോന്നിയിരുന്നുവെന്നും പിന്നീട് കരുതി വെറുതേ എന്തിനാണ് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നവരെ നമ്മളായിട്ട് വളര്‍ത്തുന്നതെന്നും വരദ പറഞ്ഞു.
ഞാന്‍ കാരണം അവര്‍ക്ക് പബ്ലിസിറ്റി കിട്ടേണ്ട. ഒരു കാലത്ത് താനും കൂടെ അഭിനയിക്കുന്ന നടനും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നു. ഇതോടെ അദ്ദേഹം തന്നോട് മിണ്ടാതായെന്നും അമലയില്‍ അഭിനയിച്ചപ്പോഴായിരുന്നു ഏറ്റവും കൂടുതല്‍ ഗോസിപ്പുകള്‍ കേട്ടതെന്നും വരദ പറയുന്നു.