ഇത്തരം വാര്‍ത്തകള്‍ കുറേ ദിവസമായി കാണുന്നു, എനിക്കൊന്നും പറയാനില്ല,ഞാന്‍ എന്റെ ജീവിതം ജീവിച്ചോട്ടെ!, വിവാഹമോചന വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി വരദ

240

സിനിമയിലും സീരിയലുകളിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി വരദ. സിനിമ-സീരിയല്‍, ഷോര്‍ട്ട് ഫിലിം തുടങ്ങിയവയിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് താരം. കുറഞ്ഞ സമയം കൊണ്ട് നിരവധി ആരാധകരെയും നടി സ്വന്തമാക്കിയിട്ടുണ്ട്.

Advertisements

അമല സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ജിഷിനുമായി പ്രണയത്തിലായത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹ ജീവിതത്തിലേയ്ക്കും കടന്നിരുന്നു. വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തന്നെയാണ് നടി നില്‍ക്കുന്നത്.

Also Read: പൃഥ്വിരാജും സുപ്രിയയും കണ്ടു, ഇന്ദ്രജിത്ത് ടെസ്റ്റ് ഡ്രൈവ് അടിച്ചു; സ്വന്തമാക്കിയത് മല്ലിക സുകുമാരനും! വിശേഷങ്ങൾ ഇങ്ങനെ

കരിയറിലേയും ജീവിതത്തിലേയും വിശേഷങ്ങളല്ലാം താരം ആരാധകരുമായി നിരന്തരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വരദയുടെ വിവാഹമോചന വാര്‍ത്തകളായിരുന്നു. ജിഷിനുമായി വരദ വിവാഹമോചിതയായി എന്നായിരുന്നു വാര്‍ത്തകള്‍.

ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് വരദ. നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. കുറേദിവസമായി ഇത്തരം വാര്‍ത്തകള്‍ കാണുന്നുവെന്നും ഒന്നിലും പ്രതികരിച്ചിട്ടില്ലെന്നും താരം പറഞ്ഞു. തന്റെ ജീവിതത്തെക്കുറിച്ച് വ്യക്തമായി അറിയാമെന്നും ഒരാളുടെ പേഴ്‌സണല്‍ ലൈഫില്‍ കയറി ഇടപെടുന്നത് തെറ്റാണെന്നും വരദ പറഞ്ഞു.

Also Read: എന്റെ വളർച്ചയിൽ പലയിടത്തും ലാലേട്ടന്റെ കൈത്താങ്ങുണ്ട്, എനിക്ക് അദ്ദേഹം ഒരു വിസ്മയം തന്നെയാണ്: ഹണി റോസ്

ഞാന്‍ എന്റെ ജീവിതം ജീവിച്ചോട്ടെ എന്നും അതില്‍ ആരും ഇടപെടാന്‍ വരരുതെന്നും വരദ പറഞ്ഞു. മകനെക്കുറിച്ചും വരദ പറയുന്നു, സ്‌കൂളില്‍ നിന്നും വന്നാല്‍ ഇവന് ഒരുപാട് നേരം കളിക്കണം, ഇപ്പോള്‍ അവന്‍ യുകെജിയിലാണ് പഠിക്കുന്നതെന്നും താരം പറയുന്നു.

Advertisement