തെന്നിന്ത്യന്‍ സിനിമയിലെ തൊണ്ണൂറുകളിലെ തന്റേടിയായ പെണ്‍ കഥാപാത്രങ്ങളുടെ പ്രതിരൂപം ആയിരുന്നു നടി വാണി വിശ്വനാഥ്. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരവും ആയിരുന്നു വാണി വിശ്വനാഥ്.
മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം വാണി കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു.
കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന്‍ ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. അതിന് ശേഷം സിനിമയില്‍ സജീവമായിരുന്നില്ല താരം.
വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. പ്രേക്ഷകര്‍ ആഗ്രഹിച്ചതുപോലെ തന്നെ ഒരു പോലീസുകാരിയായിട്ടാണ് താരത്തിന്റെ മടങ്ങിവരവ്. മമ്മൂട്ടിയോ മോഹന്‍ലാലോ ചെയ്തതുപോലത്തെ ഒരു പോലീസ് വേഷം തനിക്ക് കിട്ടിയിട്ടില്ലെന്ന് പറയുകയാണ് വാണി ഇപ്പോള്‍.
ഒരു അഭിമുഖത്തിലായിരുന്നു വാണി ഇക്കാര്യം തുറന്നുപറഞ്ഞത്. നല്ലൊരു പോലീസ് വേഷമോ ഫൈറ്റോ തനിക്ക് ഇതുവരെ കിട്ടിയില്ലെന്നും ഇപ്പോഴത്തെ സിനിമയില്‍ കിട്ടിയ വേഷം ന്ല്ലതാരിയിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാണി പറയുന്നു.
അതേസമയം മലയാള സിനിമയില്‍ ഒരു തരത്തിലും തനിക്ക് അവഗണന നേരിടേണ്ടി വന്നിട്ടില്ല. സിനിമയില്‍ നിന്നും ഇടവേള എടുത്തത് തന്റെ സ്വന്തം തീരുമാനത്തെ തുടര്‍ന്നായിരുന്നുവെന്നും വാണി പറഞ്ഞു.