സിനിമയിലെത്തിയത് 11ാം വയസ്സില്‍, ഹസീന എന്ന പേര് മാറ്റി ഉഷയിലെത്തിയത് ഇങ്ങനെ, മനസ്സുതുറന്ന് താരം

351

മലയാള സിനിമാ സിനിമ സീരിയല്‍ രംഗത്ത് എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണുറുകളിലും ഏറെ തിളങ്ങി നിന്നിരുന്ന നടിയാണ് ഉഷ. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത താരം കൂടുതലും സഹോദരി, കൂട്ടുകാരി തുടങ്ങിയ റോളുകളില്‍ ആണെത്തിയിത്.

Advertisements

ഇപ്പോഴും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഉഷ. വര്‍ഷങ്ങളായി അഭിനയ രംഗത്ത് ഉഷയുടെ സാന്നിധ്യമുണ്ട്. അതേ സമയം ഹസീന ഹനീഫ് എന്നാണ് താരത്തിന്റെ യഥാര്‍ഥ പേര്. പിന്നീടാണ് ഉഷ എന്ന പേര് സ്വീകരിച്ചത്.

Also Read: പാരീസ് ഫാഷൻ വീക്കിൽ വിനായകൻ വന്നു നോക്കട്ടെ; അവിടെയുള്ള മറ്റ് മോഡൽസ് മാറി നിൽക്കേണ്ടി വരും; അത്രയും കഴിവുള്ള ആളാണ് അയാൾ; അമൽ നീരദ്‌

ബാല താരമായി തന്റെ പതിമൂന്നാം വയസ്സിലാണ് ഉഷ അഭിനയ രംഗത്തേക്ക് എത്തിയത്. പഠന സമയത്ത് തന്നെ താരം അഭിനയ രംഗത്ത് സജീവം ഈയിരുന്നു. ഫാസില്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ 13ാം വയസ്സില്‍ ബാലതാരമായി ഹസീന എന്ന ഉഷ അരങ്ങേറി.

ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം. തന്നെ സിനിമയില്‍ അഭിനയിപ്പിക്കണമെന്ന് വാപ്പിക്ക് വലിയ ആഗ്രഹമായിരുന്നുവെന്നും വാപ്പിക്ക് സിനിമയില്‍ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നുവെങ്കിലും നടന്നില്ലെന്നും അതുകൊണ്ടാണ് തന്നെ എങ്ങനെയെങ്കിലും സിനിമയില്‍ എത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചതെന്നും ഉഷ പറയുന്നു.

Also Read: കേരളത്തിൽ ആർക്കും വേറെ ഒന്നിനെ പറ്റിയും ചർച്ച ചെയ്യാനില്ലെ? എ്‌ന്റെ മുടിയാണോ പ്രശ്‌നം; അത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല; പ്രയാഗ മാർട്ടിൻ

‘ലാത്തിരിപൂത്തിരി ‘ എന്ന പാട്ടില്‍ താന്‍ അഭിനയിച്ചിരുന്നു. അത് വലിയ ഹിറ്റായിരുന്നുവെന്നും അടുത്ത കാലത്താണ് പലരും കണ്ടുപിടിച്ചത് താന്‍ ആ പാട്ടിലുണ്ടെന്നതെന്നും തന്റെ പതിനൊന്നാം വയസ്സിലായിരുന്നു അതില്‍ അഭിനയിച്ചതെന്നും ബാലചന്ദ്രമേനോന്റെ സിനിമയിലാണ് സിനിമയിലാണ് നായികയായി എത്തിയതെന്നും താരം പറയുന്നു.

സാറാണ് തന്റെ പേര് മാറ്റിയത്. വാപ്പിക്ക് അതില്‍ ഒട്ടും ഇഷ്ടമായിരുന്നില്ല. സാറ് തന്നെയായിരുന്നു തന്റെ പേര്ഉഷ എന്ന് ഇട്ടതെന്നും എന്തുകൊണ്ടാണ് തന്റെ പേര് മാറ്റിയതെന്ന് അറിയില്ലെന്നും സിനിമ കഴിഞ്ഞപ്പോള്‍ പലരും കതന്നോട് ഉഷ എന്ന പേര് മാറ്റി ഹസീന എന്ന് തന്നെ ആക്കണമെന്ന് പറഞ്ഞുവെന്നും ഉഷ പറയുന്നു.

Advertisement