ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ഉര്‍വശി, പൂര്‍ണപിന്തുണയുമായി ഭര്‍ത്താവ് ശിവപ്രസാദും മകള്‍ കുഞ്ഞാറ്റയും

396

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read: ‘ഇവനെ കൊണ്ട് ഒരു നിവർത്തിയുമില്ല’; രസകരമായ വീഡിയോയുമായി ഐശ്വര്യയും നലീഫും; സീരിയലിനും പുറത്തും ഉറ്റസുഹൃത്തുക്കളായി താരങ്ങൾ!

തെന്നിന്ത്യന്‍ സിനിമാലോകത്ത് മിന്നുന്ന താരമായി മാറിയതോടെ തിരക്കേറിയ യാത്രകളുടെ ഒരു കാലം ഉണ്ടായിരുന്നു നടി ഉര്‍വശിക്ക്. ഇന്ന് മലയാള സിനിമയില്‍ സജീവമാണ് താരം. അടുത്തിടെ സോഷ്യല്‍മീഡിയയിലേക്കും ചുവടുവെച്ചിരുന്നു ഉര്‍വശി.

ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം. ഉര്‍വശി ശിവപ്രസാദ് എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇതിനോടകം നാല്‍പ്പത്തിയഞ്ചായിരത്തിലധികം ഫോളോവേഴ്‌സിനെ താരം സ്വന്തമാക്കി. സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും ആഗ്രഹപ്രകാരമാണ് താന്‍ പുതിയ അക്കൗണ്ട് തുടങ്ങിയതെന്ന് ഉര്‍വശി പറയുന്നു.

Also Read: സണ്ണി ലിയോണിയുടെ ആദ്യ നായകനായി നിശാന്ത് സാഗർ; സിനിമയിലെ രംഗങ്ങൾ വീണ്ടും വൈറലാകുമ്പോൾ!

ഇനിമുതല്‍ നിങ്ങളോട് ഇതിലൂടെ സംസാരിക്കുമെന്നും താരം പറയുന്നു. ഉര്‍വശിക്ക് വലിയ പിന്തുണയാണ് ഭര്‍ത്താവ് ശിവപ്രസാദില്‍ നിന്നും മകള്‍ കുഞ്ഞാറ്റയില്‍ നിന്നുമെല്ലാം ലഭിക്കുന്നത്. തന്റെ ഭാര്യയുടെ പ്രൊഫഷനൊക്കെ തനിക്ക് നന്നായി അറിയാമെന്നും കൃത്യം അഞ്ചുമണിക്ക് വീട്ടിലെത്തണമെന്ന് ഭാര്യയോട് പറയുന്ന ഭര്‍ത്താവല്ല താനെന്നും കാരണം അവരുടെ തൊഴിലിനെ പറ്റി തനിക്ക് അറിയാമെന്നും ശിവപ്രസാദ് പറയുന്നു.

Advertisement