ആ സംഭവങ്ങളെല്ലാം ഓര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു, സിനിമാതിരക്കുകള്‍ കാരണം നഷ്ടപ്പെട്ടത് ജീവിതത്തിലെ നല്ല നിമിഷങ്ങള്‍, തുറന്നുപറഞ്ഞ് ഉര്‍വശി

342

വര്‍ഷങ്ങളായി മലയാളം അടക്കമുള്ള തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് ഉര്‍വ്വശി. തെന്നിന്ത്യയിലെ ഒടുമിക്ക സൂപ്പര്‍സ്റ്റാറുകള്‍ക്കും ഒപ്പം നായികയായി വേഷമിട്ടിട്ടുള്ള നടി അവതരിപ്പിക്കാത്ത റോളുകള്‍ ഇല്ലെന്ന് തന്നെ പറയാം.

Advertisements

ഇപ്പോഴും അഭിനയ പ്രാധാന്യം ഉള്ള സഹനടി വേഷത്തിലും അമ്മ വേഷത്തിലും എല്ലാം തിളങ്ങി നില്‍ക്കുകയാണ് നടി. ഹാസ്യമോ സീരിയസോ കണ്ണീരോ ആകട്ടെ വേഷം എന്തായാലും അത് ഉര്‍വ്വശിയുടെ കയ്യില്‍ ഭദ്രമാണ്. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിക്കാനുളള കഴിവാണ് ഉര്‍വശിയെ മറ്റുളളവരില്‍ നിന്ന് വ്യത്യസ്ത ആക്കുന്നത്.

Also Read: വിജയ്‌യും ഷാരൂഖ് ഖാനും കൈകോര്‍ക്കുന്നു! ശങ്കറിന്റെ പുതിയ പ്രോജക്ടില്‍ വന്‍താരനിര? ത്രില്ലടിച്ച് പ്രേക്ഷകര്‍!

നാല്‍പ്പത് വര്‍ഷങ്ങളായി സിനിമയില്‍ സജീവമായ ഉര്‍വശി ഇതിനോടകം മുന്നൂറോളം സിനിമകളാണ് ചെയ്തത്. കേരളത്തില്‍ നിന്നും അഞ്ചുതവണ മികച്ച നടിക്കുള്ള തേകള ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒത്തിരി നഷ്ടങ്ങളാണ് താരത്തിനുണ്ടായത്.

തന്റെ ജീവിതത്തില്‍ ഒത്തിരി നല്ല നിമിഷങ്ങള്‍ തനിക്ക് മിസ് ആയിട്ടുണ്ടെന്ന് പറയുകയാണ് ഉര്‍വശി. ഷൂട്ടിങ് തിരക്കുകള്‍ കാരണം തനിക്ക് ചേച്ചിയുടെ വിവാഹത്തിന്റെ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പാണ് വിവാഹവേദിയില്‍ എത്താന്‍ കഴിഞ്ഞതെന്നും ആ സന്തോഷനിമിഷങ്ങളില്‍ കുറച്ചുമാത്രമേ തനിക്ക് ലഭിച്ചുള്ളൂവെന്നും ഉര്‍വശി പറയുന്നു.

Also Read: ഉഴപ്പന് ട്യൂഷന്‍ ടീച്ചറായ ചേച്ചിയോട് തോന്നുന്ന പ്രണയം; കൗമാരക്കാരന്റെ പ്രണയവും കൗതുകങ്ങളും ഒളിപ്പിച്ച ക്രിസ്റ്റി!

അങ്ങനെ ഒത്തിരി നല്ല സംഭവങ്ങള്‍ സിനിമയിലെ ഷൂട്ടിങ് തിരക്കുകള്‍ കാരണം തനിക്ക് മിസ് ആയിട്ടുണ്ടെന്നും അതൊക്കെ ഓര്‍ക്കുമ്പോള്‍ വലിയ വിഷമം തോന്നാറുണ്ടെന്നും ഉര്‍വശി പറയുന്നു. എട്ട് സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.

Advertisement