ജീവിതത്തില്‍ താണ്ടിയ വഴികളില്‍ ദുര്‍ഘടമായ സംഭവങ്ങളുണ്ട്, എല്ലാം വിധിയാണ്, മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഉര്‍വശി പറയുന്നു

101

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read: ‘എന്തിനാണ് നമ്മുടെ ശരീരം പുഴു കുത്തി കളയാന്‍ നല്‍കുന്നത്? അതോടു കൂടി തീര്‍ന്നു’; മ ര ണശേഷം തന്റെ ശരീരം ഈ മണ്ണില്‍ തന്നെ ദഹിപ്പിക്കണം: ആഗ്രഹം പറഞ്ഞ് ഷീല

അടുത്തിടെയാണ് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്. അതേസമയം, നടന്‍ മനോജ് കെ ജയനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയ ഉര്‍വശി മറ്റൊരു ജീവിതത്തിലേക്കും കടന്നിരുന്നു. മുമ്പൊരിക്കല്‍ മനോജ് കെ ജയനുമായുള്ള വിവാഹമോചനത്തെ കുറിച്ച് ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

ജീവിതത്തില്‍ അതൊരു വിധിയായിരുന്നു. അതിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും വീണ്ടും വീണ്ടും എന്തിനാണ് പഴയകാര്യങ്ങളെ കുറിച്ച് ചിന്തിച്ചിരിക്കുന്നതെന്നും തന്റെ അമ്മയക്ക് കണ്ണീര്‍ തോര്‍ന്ന സമയമില്ലായിരുന്നുവെന്നും എല്ലാം നന്മയ്ക്ക് വേണ്ടിയാണെന്ന് കരുതി സമാധാനിക്കുകയാണ് അമ്മയെന്നും ഉര്‍വശി പറയുന്നു.

Also Read: ‘പത്തൊമ്പതാം വയസില്‍ പ്രണയം സഫലമായി, ഒരിക്കലും കാമുകിയെ ചതിച്ചിട്ടില്ല; പിരിയാന്‍ കാരണമായത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍’: ജഗതി പറഞ്ഞതിങ്ങനെ

വിവാഹമോചന സമയത്ത് മനോജ് കെ ജയന്‍ ഉര്‍വശിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഉര്‍വശിയെ പ്രശംസിച്ചുകൊണ്ടായിരുന്നു മനോജ് കെ ജയന്‍ സംസാരിച്ചത്.

Advertisement