വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ഊര്‍മ്മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സഹനടിയായും അമ്മനടിയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. എംടി ഹരിഹരന്‍ ടീമിന്റെ സര്‍ഗം എന്നചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.
സര്‍ഗം ചിത്രം കണ്ടവരാരും ഊര്‍മ്മിള ഉണ്ണിയെ മറക്കാന്‍ ഇടയില്ല. മനോജ് കെ ജയന്‍ അവതരിപ്പിച്ച കോലോത്തെ തമ്പരാട്ടിയായി മികച്ച പ്രകടനമാണ് ഊര്‍മ്മിള ഉണ്ണി സര്‍ഗത്തില്‍ കാഴ്ച വെച്ചത്. പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലര്‍ത്തി കൊണ്ടു തന്നെയായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ പ്രകടനം.
തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഊര്‍മ്മിള ഉണ്ണി അവതരിപ്പിച്ചു.സഹനടിയായും അമ്മ നടിയായും ഒക്കെ തിളങ്ങുന്ന താരം ഇപ്പോഴും അഭിനയ-നൃത്ത ലോകത്ത് സജീവമാണ്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.
തനിക്ക് പഴയതുപോലെ സിനിമയില്‍ അവസരം ലഭിക്കുന്നില്ലെന്ന് പറയുകയാണ് താരം. പഴയകാല അഭിനേതാക്കളായ ഇന്നസെന്റെ ചേട്ടനും വിജയരാഘവന്‍ ചേട്ടനുപോലും ഇപ്പോള്‍ സിനിമയില്ലെന്നും പിന്നെയാണോ തനിക്കെന്നും താന്‍ പെര്‍ഫ്യൂം ബിസിനസ്സിലേക്ക് കടന്നത് ഒരിക്കലും ഒരു വരുമാന മാര്‍ഗത്തിന് വേണ്ടിയല്ലെന്നും അതുകൊണ്ട് മറ്റ് കടകളിലൊന്നും ഇത് കിട്ടില്ലെന്നും തന്റെ പെര്‍ഫ്യൂം അധികം ആരും ഉപയോഗിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ഊര്‍മിള പറയുന്നു.
താന്‍ വലം പിരി ശംഖിന്റെ പരസ്യം ചെയ്തപ്പോള്‍ ഒത്തിരി പേരാണ് കളിയാക്കിയതെന്നും അതിനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയാത്തവരാണ് അങ്ങനെ ചെയ്തതെന്നും തനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് ആ പരസ്യം ചെയ്തതെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ് താരം സച്ചിന്‍ ബൂസ്റ്റിന്റെ പരസ്യം ചെയ്തിട്ടുണ്ട്. അദ്ദേഹം ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റിലെ മിന്നും താരമായതെന്നും താന്‍ ഒരു വലംപിരി ശംഖിന്റെ പരസ്യം ചെയ്തപ്പോള്‍ എല്ലാവരും തന്റെ തലയില്‍ കയറിയെന്നും ഊര്‍മിള പറയുന്നു.