ചിരഞ്ജീവിക്ക് പുറമേ നാഗാര്‍ജുനയുടെ നായികയായും തൃഷ എത്തുന്നു, താരത്തിന്റെ പുതിയ ചിത്രം

109

തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ കൃഷ്ണൻ. സഹനടിയായി വന്ന് പിന്നീട് തന്റെ കരിയർ ഗ്രാഫ് ഉയർത്തിയ മറ്റൊരു നടി തെന്നിന്ത്യയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയമാണ്.

Advertisements

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ എല്ലാം തൃഷയ്ക്ക് വൻ ആരാധകരാണുള്ളത്. 1999ലാണ് തൃഷ തന്റെ സിനിമാഭിനയം തുടങ്ങുന്നത്. നായികയുടെ സുഹൃത്തായിട്ടായിരുന്നു ആദ്യം വെള്ളിത്തിരയിലെത്തിയത്. പിന്നീട് നടിയായും തൃഷ എത്തി. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് തൃഷയ്ക്ക്.

ചിരഞ്ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിൽ നായിക തൃഷയാണ്. തെലുങ്ക് നാഗാർജുന നായകനാകുന്ന ഒരു ചിത്രത്തിലും തൃഷ നായികയായി എത്തും എന്നാണ് പുതിയ റിപ്പോർട്ട്.

ചിരഞ്ജീവിയുടെ വിശ്വംഭര എന്ന പുതിയ ചിത്രത്തിലാണ് തൃഷ നായികയാകുന്നത്. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്ന് സൂചനകൾ ലഭിച്ചെങ്കിലും തൃഷയുടെ നായികാ വേഷത്തെ കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. കെഇ ജ്ഞാനവേൽ രാജ നിർമിക്കുന്ന ചിത്രത്തിലാണ് തൃഷ നാഗാർജുനയുടെ നായികയാകുക എന്നാണ് റിപ്പോർട്ട്.

 

Advertisement