മലയാളി മാതാപിതാക്കളുടെ മകളായി പിറന്ന് തമിഴ്നാടിന്റെ മകളായി വളര്‍ന്ന താരമാണ് തൃഷ കൃഷ്ണന്‍. സിനിമയില്‍ അരങ്ങേറിയ കാലത്തുള്ള സൗന്ദര്യവും അഴകും എല്ലാം ഇന്നും അതുപോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാള്‍ കൂടിയാണ് തൃഷ.
മിസ് ചെന്നൈ പട്ടം ചൂടിയതോടെയാണ് തൃഷയുടെ കരിയര്‍ മആറി മറിഞ്ഞത്. മോഡലിംഗിലേക്കും പിന്നീട് ആല്‍ബം സോംഗിലൂടെ അഭിനയ ലോകത്തേക്കും എത്തിയ തൃഷ ഇന്ന് തെന്നിന്ത്യയിലെ വെല്ലാനാരുമില്ലാത്ത മികച്ചനടിയാണ്. തമിഴിന് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നടന്‍ വിജയുടെ സൂപ്പര്‍ ഹിറ്റ് ജോഡിയായി തിളങ്ങിയതോടെയാണ് തൃഷയുടെ തലവര തെളിഞ്ഞത്. പിന്നീട് നിരവധി സനിമകളില്‍ നായികയായ താരം 2010ന് ശേഷം തമിഴകത്ത് നിരവധി പുതുമുഖ നടിമാരെത്തിയതോടെ അല്‍പം വെല്ലുവിളി നേരിട്ടു. എങ്കിലും അഭിനയ സാധ്യതയുള്ള ശക്തമായ കഥാപാത്രങ്ങളിലൂടെ തൃഷ എല്ലാം മറി കടന്നു.
Also Read: അങ്ങനെ അതും തുടങ്ങി, ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് മേഘ്‌ന, വൈറലായി വീഡിയോ
വിണ്ണൈ താണ്ടി വരുവായ, 96 തുടങ്ങിയ സിനിമകളെല്ലാം തന്നെ താരത്തിന്റെ അഭിനയ മികവിന്റെ തെളിവാണ്. ഇതിന് ഉദാഹരണം ആണ്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിന്‍ സെല്‍വനും വന്‍ ഹിറ്റായി. തൃഷയുടെ സൗന്ദര്യത്തെ വാഴ്ത്തുകയാണ് സിനിമ കണ്ടിറങ്ങിയ ഓരോരുത്തരും.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരം തൃഷ ഇപ്പോള്‍ മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റാം എന്ന ചിത്രത്തില്‍ തൃഷയാണ് നായിക.
താന് മോഹന്‍ലാലിന്റെ വലിയ ഫാനാണെന്നും അദ്ദേഹം എപ്പോഴും തമാശയൊക്കെ പറഞ്ഞ് സെറ്റില്‍ നല്ല മൂഡിലായിരിക്കുമെന്നും ഒരു നടനെന്ന രീതിയില്‍ അദ്ദേഹം വളരെ നന്നായി വര്‍ക്കുചെയ്യുന്നുണ്ടെന്നും തൃഷ പറയുന്നു.അഭിനയിക്കാന്‍ തുടങ്ങിയാല്‍ അദ്ദേഹം അതുവരെ തമാശ പറഞ്ഞിരുന്ന ആളാണെന്ന് തോന്നില്ലെന്നും പെട്ടെന്ന് കഥാപാത്രമായി മാറുമെന്നും താരം പറയുന്നു.