വെബ് സീരിസുകളിലൂടെയും സിനിമകളിലൂടെയും ഹൃദയം കീഴടക്കിയ താരമാണ് നടി തുഷാര. നാടകങ്ങളും പഴയ സീരിയലും ഒക്കെ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നാണ് തുഷാര പറയുന്നത്.
ഇപ്പോഴത്തെ സീരിയലുകൾ പഴയകാല സീരിയൽ കഥകളിൽ നിന്നും വലിയ മാറ്റം വന്നുവെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും തുഷാര അഭിപ്രായപ്പെടുന്നു. സീടിവിയിലെ അനുരാഗ ഗാനം പോലെ പരമ്പരയിൽ മികച്ച വേഷമാണ് തുഷാര അവതരിപ്പിക്കുന്നത്.
പണ്ടത്തെ സീരിയലുകൾ കാണാൻ ഒരുപാട് ഇഷ്ടമായിരുന്നു, എന്നാൽ ഇന്നത്തെ സീരിയലുകൾ കുറച്ച് ടോക്‌സിക്ക് ആയി തോന്നാറുണ്ട്. പക്ഷേ റിയൽ ലൈഫിലും നമ്മൾക്ക് ഇത്തരം ആളുകളെ കാണാൻ കഴിയും എന്നതാണ് വാസ്തവം എന്നും തുഷാര വെളിപ്പെടുത്തി.
തന്നെ സംബന്ധിച്ച് അനുരാഗഗാനം പോലെ അത്തരത്തിൽ ഒരു സീരിയൽ അല്ല. അതിലെ നായിക ആണെങ്കിലും നായകൻ ആണെങ്കിലും വ്യത്യസ്തമാണെന്നും തുഷാര പറഞ്ഞു. കൂടുതൽ തനിക്ക് ഇഷ്ടം തനിക്ക് പെർഫോം ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമാകും.
ALSO READ- ‘ശ്രീവിദ്യയുടെ വീട്ടിൽ നിന്നും ഇപ്പോഴും ചിലങ്കയുടെ ശബ്ദം കേൾക്കാം, ശരണ്യയുടെ ആത്മാവുമായി സംസാരിച്ചു’; എന്താണ് വാസ്തവം എന്ന് വെളിപ്പെടുത്തി സീമ ജി നായർ
എപ്പോഴും അഭിനയിക്കുന്ന പ്രോസസ് ആണ് എനിക്ക് ഇഷ്ടം. ഒരുപക്ഷെ നാടകം തനിക്ക് ഇത്ര ഇഷ്ടമാകാൻ കാരണം അതാകാം. നല്ല സിനിമയുടെയും സീരിയലിന്റെയും ഭാഗം ആകണം എന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.
സിനിമയിൽ ആദ്യമായി അഭിനയിക്കാൻ സാധിച്ചത് മോഹൻലാലിന്റെ കൂടെയാണ്. ആദ്യത്തെ സിനിമയിൽ തന്നെ ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കാണുന്നു. ‘എന്നും എപ്പോഴും’, സിനിമയിലാണ് ലാലേട്ടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതെന്നും തുഷാര പറയുന്നു.
ഇപ്പോൾ ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്. ഒന്നുരണ്ടെണ്ണം വന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഒന്നും പറയാൻ ആകില്ല. ഡാൻസർ വിനീതേട്ടന്റെ കൂടെ ഒരു സിനിമ ചെയ്യാൻ ആയിട്ടുണ്ട്. ഞാൻ നല്ല രീതിയിൽ പെർഫോം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അത് വലിയ അവാർഡ് കിട്ടിയ പോലെയാണ് ഫീൽ ചെയ്തതെന്നും തുഷാര വെളിപ്പെടുത്തി.
ജീവിതത്തിൽ പ്രണയവും തേപ്പും ഉണ്ടായിട്ടുണ്ട് എന്നാണ് തുഷാര പസീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. താൻ തനി നാട്ടിന്പുറത്തുകാരിയാണ്. തേപ്പ് കിട്ടിയതിൽ ഒരുപാട് തകർന്നു പോയി. ആദ്യമായി ബിയർ അടിച്ചത് എന്റെ ആദ്യ പ്രണയം പൊട്ടിയപ്പോഴാണ്. പിന്നെ മൂന്നു ദിവസം മൂകാംബികയിൽ പോയി പ്രാർത്ഥിച്ചിരുന്നുവെന്നും തുഷാര പറയുന്നു.