മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളാണ് മീനത്തില്‍ താലികെട്ട്, ചന്ദാമാമാ. ഈ രണ്ട് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് തേജാലി.
തേജാലി മുംബൈ സ്വദേശിനിയാണ്. സീരിയലുകളിലൂടെയാണ് തേജാലി സിനിമയിലേക്ക് എത്തിയത്. താരം 1997ല്‍ ആണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. അതൊരു തമിഴ് ചിത്രമായിരുന്നു.
മലയാളത്തില്‍ തേജാലി അഭിനയിച്ച മീനത്തില്‍ താലികെട്ട് വമ്പന്‍ ഹിറ്റായിരുന്നു. ചന്ദാമാമായും വലിയ വിജയമായില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഇഷ്ടമായിരുന്നു. ഈ സിനിമകളില്‍ അഭിനയിച്ചതിന് പിന്നാലെ താരം അഭിനയത്തില്‍ നിന്നും പിന്മാറി.
സിനിമാപശ്ചാത്തലമുള്ള കുടുംബം തന്നെയായിരുന്നു തേജാലിയുടേത്. 2004ല്‍ ആയിരുന്നു താരം വിവാഹിതയായത്. ഇതിന് പിന്നാലെ സിംഗപ്പൂരില്‍ സെറ്റിലാവുകയും ചെയ്തു. ഇന്ന് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കഴിയുകയാണ് താരം.
സിനിമയില്‍ നിന്നും മാത്രമല്ല, സോഷ്യല്‍മീഡിയയില്‍ നിന്നെല്ലാം അകന്നുകഴിയുകയാണ് തേജാലി. സിംഗപ്പൂരില്‍ ജോലിയും ചെയ്യുന്നുണ്ട് താരം. ഇപ്പോഴിതാ മകനൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് വൈറലാവുന്നത്. ആരാധകര്‍ ചിത്രം ഏറ്റെടുത്ത്് കഴിഞ്ഞു.