എന്റെ വാവ പോയി, പ്രിയസഹോദരന്റെ മരണവാര്‍ത്ത പൊട്ടിക്കരഞ്ഞുകൊണ്ട് പങ്കുവെച്ച് നടി താന്‍വി, ആശ്വസിപ്പിക്കാനാവാതെ ആരാധകര്‍

49

സീരിയല്‍ ആരാധകരായ മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് തന്‍വി രവീന്ദ്രന്‍. മൂന്നുമണി എന്ന പരമ്പയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. പിന്നീട് രാത്രിമഴ, പരസ്പരം എന്നീ പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുക ആയരുന്നു തന്‍വി.

Advertisements

എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് സ്റ്റാഫായിട്ടായിരുന്നു തന്‍വി കരിയര്‍ ആരംഭിച്ചത്. പിന്നീട് മോഡലിംഗ് രംഗത്തേക്ക് എത്തി. തുടര്‍ന്നാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഫ്ളവേഴ്സ് ചാനലിലെ സെലിബ്രറ്റി ഗെയിം ഷോ ആയ സ്റ്റാര്‍ മാജിക് പരിപാടിയിലും തന്‍വി പങ്കെടുത്തിരുന്നു.

Also Read: സിനിമയില്ലല്ലേ, വെറുതെയല്ല തുണിയൂരിയത്, സമൂഹമാധ്യമങ്ങളില്‍ നേരിട്ട വിമര്‍ശനങ്ങളില്‍ മറുപടിയുമായി നയന എല്‍സ

ഇതിനിടെയായിരുന്നു താരത്തിന്റെ വിവാഹം. ഗണേഷ് ആണ് തന്‍വിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മുംബൈയില്‍ വെച്ചു നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തിരുന്നു. താന്‍വിയുടെ കുടുംബം എന്നത് അച്ഛനും അമ്മയും സഹോദരനും സഹോദരിയും അടങ്ങുന്നതാണ്.

ഇപ്പോഴിതാ വളരെ വിഷമത്തിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ അനുജന്‍ മരിച്ചുവെന്നായിരുന്നു ആ വാര്‍ത്ത. അനിയനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം ഈ ദുഃഖവാര്‍ത്ത പങ്കുവെച്ചത്.

Also Read: പരസ്പരം സീരിയല്‍ എല്ലാവരെയും നിരാശരാക്കി, അവസാനിപ്പിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല, മനസ്സുതുറന്ന് ഗായത്രി അരുണ്‍

എന്റെ വാവ പോയി എന്നുമാത്രമാണ് താരം ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ശ്രേയസ് എന്നാണ് താരത്തിന്റെ അനുജന്റെ പേര്. കൊച്ചിയില്‍ നടന്ന വാഹനാപകടത്തിലാണ് സഹോദരന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍വിയുടെ വീട്ടിലെ ഏക ആണ്‍കുട്ടിയായിരുന്നു ശ്രേയസ്.

Advertisement