വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് തമന്ന ഭാട്ടിയ. മില്‍ക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. തമിഴിലും, തെലുങ്കിലും പുറമേ ബോളിവുഡിലും, മലയാളത്തിലും തന്റേതായ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ താരത്തിന് സാധിച്ചു.
മികച്ച അഭിനേത്രി എന്നതിന് പുറമേ ഡാന്‍സര്‍ കൂടിയാണ് തമന്ന. മുംബൈക്കാരിയായ തമന്ന മോഡലിംഗില്‍ നിന്നുമാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കൈനിറയെ അവസരങ്ങള്‍ താരത്തെ തേടിയെത്തി. തമന്ന അഭിനയിച്ച സിനിമകളില്‍ ഭൂരിഭാഗവും വളരെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു.
മുന്‍പ് എന്റര്‍ടൈയ്മെന്റ് സിനിമകള്‍ മാത്രമാണ് ചെയ്യാന്‍ താത്പര്യമുള്ളു എന്നു പറഞ്ഞ തമന്ന, ഇപ്പോള്‍ സിനിമാ മേഖലയിലെ മാറ്റങ്ങള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. ഓരോ സിനിമക്ക് വേണ്ടിയും താരം കൈപറ്റുന്നത് കോടികളാണ്. ഇപ്പോള്‍ ജയിലര്‍ സിനിമയുടെ പ്രോമൊഷന്‍ പരിപാടികളൊക്കെയായി തിരക്കിലാണ് താരം.
ഇപ്പോഴിതാ താന്‍ അഭിനയിച്ചതില്‍ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തതും കാണാന്‍ ഒരിക്കലും തോന്നാത്തതുമായ ചിത്രത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. വിജയ് നായകനായി എത്തിയ സുറ എന്ന ചിത്രമായിരുന്നു അതെന്ന് താരം പറയുന്നു.
ആ ചിത്രത്തിലെ പാട്ടുകള്‍ ഹിറ്റാണ്. പക്ഷേ ചിത്രത്തിലെ ചില രംഗങ്ങളില്‍ താന്‍ വളരെ മോശമാണ്. അഭിനയം വളരെ മോശമായിരുന്നുവെന്നും നന്നായി ചെയ്യാമായിരുന്നുവെന്ന് പിന്നീട് പല തവണ തോന്നിയിട്ടുണ്ടെന്നും ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ ഈ സീനുകള്‍ മോശമായി തോന്നിയിട്ടുണ്ടെന്നും തമനന്ന പറയുന്നു.
കരാര്‍ ഒപ്പിട്ടാല്‍ ഒരു സിനിമ പൂര്‍ത്തിയാക്കണം. അതാണ് ഒരു അഭിനേതാവിന്റെ കടമ എന്നും എല്ലാ സിനിമകളും വിജയമായി തീരണമെന്നില്ലെന്നും ചിലതൊക്കെ പരാജയപ്പെടുമെന്നും തമന്ന പറയുന്നു.