മലയാളികള്‍ അടക്കമുള്ള തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സൂപരിചിതയായ താര സുന്ദരിയാണ് നടി തമന്ന ഭാട്ട്യ. സൂപ്പര്‍ഹിറ്റുകളായ നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ സൂപ്പര്‍ നടിയായി മാറിയ തമന്ന ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു.
തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തമന്നയ്ക്ക് സാധിച്ചിട്ടുണ്ട്. ഹാപ്പി ഡേയ്‌സ്, പയ്യ, അയാന്‍, സുറ, സിരുത്തൈ, 100ശതമാനം ലവ്, ബദരിനാഥ്, വീരം, നന്‍പേണ്ട, തോഴാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ തമന്ന നായികയായി.
ഹിമ്മത്ത് വാലയാണ് തമന്ന നായികയായി അഭിനയിച്ച ആദ്യ ബോളിവുഡ് ചിത്രം. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രമാണ് തമന്നയുടെ കരിയറില്‍ ഏറെ നിര്‍ണ്ണായകമായത്. അതിനുശേഷം തമന്നയുടെ താരമൂല്യം ഏറെ ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ പ്രഭാസ്‌നായകനായി എത്തിയ ബാഹുബലിക്ക് ശേഷം തന്റെ കരിയറില്‍ സംഭവിച്ച മാറ്റങ്ങളെ പറ്റി തുറന്നു പറയുകയാണ് തമന്ന. തമന്നയുടെ അഭിമുഖം ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഒരിക്കലും ബാഹുബലിയെ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് തമന്ന പറയുന്നു.
ആ സിനിമയിലെ കഥാപാത്രങ്ങള്‍ അത്രത്തോളം അത്ഭുതകരമായി എഴുതിയതാണെന്നും മറ്റ് സിനിമകളിലേക്ക് ബാഹുബലി തനിക്ക് ഒരുപാട് വാതിലുകള്‍ തുറന്ന് തന്നുവെന്നും തമന്ന പറയുന്നു. നിരവധി ഓഫറുകളാണ് സിനിമകളില്‍ നിന്ന് പിന്നീട് വന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
ബാഹുബലിക്ക് ശേഷം നവംബര്‍ സ്റ്റോറി എന്ന തമന്നയുടെ വെബ് സീരീസാണ് ഇപ്പോള്‍ ഏറെ ജനശ്രദ്ധ നേടിയത്. ജീ കര്‍ദാ എന്ന ആമസോണ്‍ പ്രൈം സീരീസിലും നടി അഭിനയിക്കുന്നുണ്ട്. സിനിമാലോകത്ത് എത്തിയിട്ട് 17 വര്‍ഷത്തോളമായി എന്നും പഴ പോലെ സ്ഥിരം നായിക വേഷം ചെയ്യാന്‍ താത്പര്യമില്ലെന്നും നടി പറയുന്നു. തന്റെ കരിയറില്‍ തന്നെ വ്യത്യസ്ത സിനിമകള്‍ ചെയ്യാനാണ് ഇപ്പോള്‍ ഇഷ്ടപ്പെടുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.