അനശ്വരം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ എത്തി പിന്നീട് ബോളിവുഡ് അടക്കമുള്ള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേതാ മേനോന്‍. സിനമയിലെത്തി 30 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോഴും നായികയായും സഹനടിയായും എല്ലാം തിളങ്ങുകയാണ് താരം.
സിനിമകള്‍ക്ക് പുറമേ മിനി സ്‌ക്രീനിലും സജീവമാണ് താരം. ടെലിവിഷനിലെ ഏറ്റവും വലിയ റിയാലിറ്റി ഷേയായ ബിഗ്ബോസ് മലയാളം പതിപ്പിലും ശ്വേതാ മേനോന്‍ എത്തിയിരുന്നു. ബിഗ് ബോസ് മലയാളം ആദ്യ സീസണിലാണ് ശ്വേത മത്സരാര്‍ത്ഥിയായി എത്തിത്.
പള്ളിമണി എന്ന ചിത്രമായിരുന്നു താരത്തിന്റെ അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഫാമിലിയെ കുറിച്ചാണ് താരം സംസാരിക്കുന്നത്.
താന്‍ മകളെ അമ്മ എന്നാണ് വിളിക്കുന്നതെന്നും താന്‍ അവളുടെ വാവയാണെന്നും ശ്വേത പറയുന്നു. അവള്‍ക്ക് എഴുതാനൊക്കെ ഒത്തിരി ഇഷ്ടമാണെന്നും ഇതിനോടകം അഞ്ചാറ് ബുക്കുകളൊക്കെ അവള്‍ എഴുതിയിട്ടുണ്ടെന്നും ശ്വേത പറയുന്നു.
മകള്‍ കുറച്ച് ബുദ്ധിജീവിയാണ്. താന്‍ അവള്‍ക്ക് അവളുടേതായ വ്യക്തിത്വം കൊടുത്തിട്ടുണ്ടെന്നും എന്ത് പഠിക്കണം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കാനുള്ള ഫ്രീഡം അവള്‍ക്കാണെന്നും തന്റെ മകളാണെങ്കിലും അവള്‍ കുറച്ച് റിസര്‍വ്ഡ് ടൈപ്പാണെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
കിട്ടുന്ന അവസരങ്ങളെയെല്ലാം ബഹുമാനിക്കണമെന്ന് എന്നും താന്‍ മകള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. താന്‍ ഒന്നും തരാന്‍ പോകുന്നില്ലെന്നും തന്റെ കാശൊന്നും പ്രതീക്ഷിക്കരുതെന്നും എല്ലാം താനും അച്ഛനും അടിച്ചുപൊളിക്കാനുള്ളതാണെന്നും മകളോട് പറഞ്ഞിട്ടുണ്ടെന്നും ശ്വേത പറയുന്നു.
താന്‍ സമ്പാദിച്ചതെല്ലാം താന്‍ തന്നെ വെട്ടി വിഴുങ്ങി ഇവിടെ തന്നെ തീര്‍ക്കും. കുട്ടികള്‍ക്ക് വേണ്ടി എന്തിനാണ് നമ്മള്‍ സ്വത്തും പണവുമെല്ലാം കരുതി വെക്കുന്നതെന്നും അവരെ പറക്കാന്‍ വിടൂ അവര്‍ എന്തെങ്കിലുമൊക്കെ നേടുമെന്നും ശ്വേത പറയുന്നു.