സീരിയൽ രംഗത്ത് നിന്ന് മലയാളികൾക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നർത്തകിയായും സ്വാസികയെ പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. സീരിയൽ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്. പക്ഷെ നടി അഭിനയരംഗത്തേക്ക് കടന്ന് വന്നത് സിനിമയിലൂടെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ ഇതിനോടകം സ്വാസിക ചെയ്തു കഴിഞ്ഞു. സിദ്ധാർഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റിൽ റോളിലും സ്വാസിക എത്തി.
ഇപ്പോഴിതാ അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും എന്ന പരിപാടിയിൽ അമ്മയ്ക്കൊപ്പം അഥിതി ആയി എത്തിയിരുന്നു സ്വാസിക. ഇപ്പോഴിതാ, ആ പ്രോഗ്രാമിൽ സ്വാസികയും അമ്മയും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. അവതാരകയായ ശ്വേത മേനോന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്വാസികയും അമ്മയും. എന്തൊക്കെ പ്രതിസന്ധികൾ വന്നാലും സ്ട്രോംഗായി നില്ക്കണമെന്നും, സ്വന്തം പാഷന് പിന്നാലെ പോകണമെന്നുമാണ് ഞാൻ മനസ്സിലാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
എന്നെ ഏറ്റവും നന്നായി മനസിലാക്കുന്നയാൾ അമ്മയാണ്. സ്ഥിരവരുമാനമുള്ള, കലയെ പോത്സാഹിപ്പിക്കുന്ന നല്ലൊരു ചെറുപ്പക്കാരൻ മകൾക്ക് വരനായി വരണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് അമ്മ പറഞ്ഞത്. ഈ സെറ്റിൽ വെച്ച് അത് നടക്കുകയാണെങ്കിൽ നടക്കട്ടെ എന്നായിരുന്നു സ്വാസികയുടെ മറുപടി. സ്വാസികയെ കുറിച്ച് അമ്മയും, അമ്മയെ കുറിച്ച് സ്വാസികയും ഷോയിൽ വാചാലയായിരുന്നു. ഗർഭിണി ആയപ്പോൾ മുതൽ പെൺകുഞ്ഞായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ദൈവം എനിക്കൊരു മോളെ തന്നു. നല്ലൊരു മോളാണ് എന്നാണ് അമ്മ പറഞ്ഞത്.
കൂടെയുള്ളപ്പോൾ ഞാൻ അമ്മയോട് സ്നേഹം പ്രകടിപ്പിക്കാറില്ലെ. ഞാനൊരുപാട് കുരുത്തക്കേടുകൾ കാണിക്കുകയും അമ്മയുമായി വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ദൂരെയൊക്കെ പോവുന്ന സമയത്ത് മിസ്സ് യൂ എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയക്കും. എന്നാൽ അതൊക്കെ അമ്മയെ വിഷമിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ചില സമയത്ത് വഴക്ക് കൂടുമ്പോൾ സങ്കടം തോന്നാറുണ്ടെന്നായിരുന്നു അമ്മയുടെ മറുപടി.
യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുക എന്ന് പറഞ്ഞാൽ ചെലവുള്ള കാര്യമാണ്. എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി അമ്മ അമ്മയുടെ ആഭരണങ്ങളെല്ലാം വിറ്റു സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ അമ്മ ആഭരണങ്ങൾ വിൽക്കുമായിരുന്നു. അതുകഴിഞ്ഞ് കുടുംബത്തിലെ ഒരു പരിപാടിക്ക് വന്നപ്പോൾ അമ്മയുടെ കൈയ്യിലും കഴുത്തിലും ഒന്നും ഉണ്ടായിരുന്നില്ല. ഞാനൊരു സൂപ്പർ മോളാണോ എന്ന് ചോദിച്ചാൽ അറിയില്ല. പക്ഷേ, അമ്മ സൂപ്പറാണെന്ന് പറഞ്ഞായിരുന്നു സ്വാസിക അവസാനിപ്പിച്ചത്.