തുല്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന കാലമല്ലേയിത്, പെണ്‍കുട്ടികള്‍ എ സര്‍ട്ടിഫിക്കറ്റ് പടം തിയ്യേറ്ററില്‍ പോയിരുന്ന് കാണണം, സ്വാസിക പറയുന്നു

113

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

പക്ഷെ നടി അഭിനയരംഗത്തേക്ക് കടന്ന് വന്നത് സിനിമയിലൂടെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇതിനോടകം സ്വാസിക ചെയ്തു കഴിഞ്ഞു. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റില്‍ റോളിലും സ്വാസിക എത്തി.

Also Read: ഏകമകള്‍, പഠനത്തിലും മിടുക്കി, എട്ടാംമാസം ഗര്‍ഭിണിയായിരിക്കെയുള്ള ഡോ പ്രിയയുടെ മരണത്തില്‍ തകര്‍ന്ന് മാതാപിതാക്കള്‍, കുഞ്ഞിന്റെ ആരോഗ്യനില മോശം

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. അതേസമയം ചതുരം എന്ന ചിത്രത്തില്‍ ഒത്തിരി ഇന്റിമേറ്റ് സീനുകള്‍ സ്വാസിക ചെയ്തിരുന്നു. അതിന് പിന്നാലെ താരം രൂക്ഷവിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പലരും അത് ക്യാമറാട്രിക്കുകള്‍ ആയിരിക്കുമോ എന്നുവരെ സംശയിച്ചു. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം.

ചതുരത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ക്യാമറ ട്രിക്കല്ല. അത് ക്യാമറ ട്രിക്കാണെന്നൊക്കെ പറഞ്ഞാല്‍ ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ എന്നും ആ സിനിമയില്‍ ആ രംഗങ്ങള്‍ ആവശ്യമായിരുന്നുവെന്നും അതുകൊണ്ട് ചെയ്തുവെന്നും നടന്മാര്‍ക്കൊക്കെ ഇങ്ങനുള്ള വേഷങ്ങള്‍ ചെയ്യാമെങ്കില്‍ നടിമാര്‍ക്കും ചെയ്യാമെന്നും ഇത് ഇക്വാലിറ്റിയുടെ കാലമാണെന്നും സ്വാസിക പറയുന്നു.

Also Read: കോഴിക്കുഞ്ഞിനെ പോലെ എല്ലാവരുടേയും പുറകെ ഓടി; ആകെ നാണം കെട്ടു; എന്നാലും ഞാൻ എന്നെ തന്നെ അഭിനന്ദിക്കുകയാണ്: മീനാക്ഷി രവീന്ദ്രൻ

മലയാള സിനിമ ഇനിയും വളരണം. ഹിന്ദി സിനിമകളില്‍ ഇത്തരം കാര്യങ്ങളൊക്കെ ചെയ്യാമെങ്കില്‍ മലയാളത്തിലും ചെയ്യാം. കാണുന്നവര്‍ക്ക് കാണാം. സ്ത്രീകള്‍ക്ക് അത്തരം രംഗങ്ങള്‍ കണ്ടുകൂടാ പുരുഷന്മാര്‍ക്ക് കാണാമെന്നൊന്നുമില്ലെന്നും എ സിനിമകളൊക്കെ പെണ്‍കുട്ടികള്‍ തിയ്യേറ്ററില്‍ പോയിരുന്ന് കാണണമെന്നും നമ്മള്‍ കണ്ടാല്‍ എന്താവും എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ലെന്നും സ്വാസിക പറയുന്നു.

Advertisement