എ സർട്ടിഫിക്കറ്റ് ഉള്ള സിനിമയിൽ അഭിനയിച്ചാൽ എന്താണ് കുഴപ്പം, സിനിമയിൽ അത് ഉണ്ടെങ്കിൽ അഭിനയിക്കാൻ ഞാൻ തയ്യാറാണ്; സ്വാസിക പറയുന്നത് ഇങ്ങനെ

698

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. പരമ്പരകളിലൂടെയാണ് നടി സിനിമാ രംഗത്തേയ്ക്ക് ചേക്കേറിയത്. അടുത്തിടെ താരം ചതുരം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതിനു പിന്നാലെ നടി ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടിയും വന്നു, പോൺ ചിത്രത്തിൽ അഭിനയിച്ചത് എന്തിനെന്ന ആരാധകരുടെ ചോദ്യവും ഇതിൽപ്പെടുന്നു.

Advertisements

ഈ ഉയർന്ന ചോദ്യങ്ങൾക്ക് നടി നൽകിയ മറുപടിയാണ് വൈറലാകുന്നത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിലാണ് താരം മനസ് തുറന്നത്. എന്തുകൊണ്ടാണ് ഈ സിനിമ ചെയ്യുവാൻ താൻ തയ്യാറായത് എന്നും സ്വാസിക തുറന്നു പറഞ്ഞു. സിനിമയുടെ കഥ വളരെ നല്ലതാണ് എന്ന് തോന്നിയത് കൊണ്ടാണ് താൻ ആ ചിത്രം ചെയ്തതെന്ന് സ്വാസിക പറയുന്നു.

Also read; എ പടം എന്നാൽ പോ ൺ സിനിമ എന്നല്ല അർത്ഥം; നമ്മുടെ സംസ്‌കാരത്തിന്റെ പ്രശ്നമാണിത്; എന്തുകൊണ്ട് എ പടത്തിൽ അഭിനയിച്ചൂടാ? സ്വാസിക ചോദിക്കുന്നു

അതുപോലെ തന്നെ വളരെ മികച്ച കഥാപാത്രവും ആണ് തനിക്ക് സിനിമയിൽ കിട്ടിയത് എന്നും താരം കൂട്ടിച്ചേർത്തു. പ്രണയമായാലും പക ആയാലും എല്ലാ വികാരങ്ങളെയും അതുപോലെ തന്നെ കാണിക്കുന്നത് കൊണ്ടാണ് സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് കിട്ടിയത് എന്നാണ് കരുതുന്നത്. എന്നാൽ എസർട്ടിഫിക്കറ്റ് ലഭിക്കുന്നത് എന്തോ വലിയ തെറ്റാണ് എന്ന് കരുതുന്നത്, നമ്മുടെ കൾച്ചറിന്റെ ഒരു പ്രശ്‌നമാണ് അതെന്നും നടി തുറന്നു പറഞ്ഞു.

മറ്റു രാജ്യങ്ങളിൽ ഒന്നും ഇത്തരം പ്രശ്‌നങ്ങൾ ഇല്ലെന്നും സ്വാസിക പറയുന്നു. ‘ഒരു ചിത്രത്തിന് സർട്ടിഫിക്കറ്റ് കിട്ടും എന്നു കരുതി ആ സിനിമയുടെ നല്ല കഥയെയും ആ സിനിമ നൽകുന്ന കഥാപാത്രത്തെയും ഉപേക്ഷിക്കേണ്ട കാര്യമില്ല. അഥവാ അങ്ങനെ ചെയ്താൽ നഷ്ടം എനിക്ക് മാത്രമാണ്.

എ സർട്ടിഫിക്കറ്റ് എന്നാൽ പോൺ സിനിമ എന്നല്ല അർത്ഥം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമയിൽ അഭിനയിച്ചു എന്നാൽ പോൺ സിനിമയിൽ അഭിനയിച്ചു എന്നതിന് തുല്യമാവില്ല” നടി വ്യക്തമാക്കി. സിദ്ധാർത്ഥ് ഭരതൻ ആണ് ചതുരം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബർ 16നാണ് തീയ്യേറ്ററുകളിൽ എത്തുന്നത്.

Also read; ‘ദളപതി 67’ സിനിമയിൽ മോഹൻലാലും? ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് കാലെടുത്തു വെയ്ക്കാൻ ‘അബ്രാം ഖുറേഷി’യും! ആരാധകർ ത്രില്ലിൽ

എ സർട്ടിഫിക്കറ്റ് ലഭിച്ചതുകൊണ്ട് തന്നെ വരുന്ന വിമർശനങ്ങളെ മറികടന്ന് ചിത്രത്തെ സ്വീകരിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. സിദ്ധാർത്ഥ ഭരതൻ ഇതിനുമുമ്പ് സംവിധാനം ചെയ്തിട്ടുള്ള സിനിമകൾ എല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നത് ആണ് എന്നതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള പ്രതീക്ഷകളാണ് ഈ ചിത്രത്തിനും ഉള്ളത്.

Advertisement