സിനിമകളിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങുന്ന വളരെ ചുരുക്കം നടിമാരില്‍ മുന്‍പന്തിയില്‍ ഉള്ള താരമാണ് നടി സ്വാസിക വിജയ്. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ ആണ് നടി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സ്വാസിക എത്തി.
അതിന് ശേഷം സീരിയല്‍ രംഗത്തേക്കും കൈവെച്ച താരം സീത എന്ന പരമ്പരയിലൂടെ മലയാളികളുചെ ഹൃദയം കവര്‍ന്നെടുക്കുക ആയിരുന്നു. പിന്നീട് നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും നമ്പര്‍ വണ്‍ നായികയായി മാറുക ആയിരുന്നു സ്വാസിക.
സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമായ സ്വാസിക തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സ്വാസിക ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയെക്കുറിച്ചായിരുന്നു താരം സംസാരിച്ചത്.
മലയാള സിനിമ സുരക്ഷിതമല്ലെന്ന് പറയുന്നത് വെറുതെയാണെന്നും നോ പറയേണ്ടിടത്ത് ഒരു സംശയവും കൂടാതെ നോ പറയാന്‍ പഠിച്ചാല്‍ ആരും നമ്മളെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് താരം പറയുന്നു. ഇഷ്ടപ്പെടാത്ത സംഭവമുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയില്ലെന്നും എന്തങ്കിലും പ്രശ്‌നമുണ്ടായാല്‍ എന്തിനാണ് അവരെ സമീപിക്കുന്നതെന്നും നേരെ പോലീസിനേയോ വനിത കമ്മീഷനെയോ സമീപിച്ചാല്‍ പോരെയെന്നും സ്വാസിക ചോദിക്കുന്നു.
എന്ത് പ്രശ്‌നമുണ്ടായാലും മുഖത്ത് നോക്കി രണ്ടെണ്ണം പറയാനുള്ള ധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാവേണ്ടതുണ്ടെന്നും അതിന് ഇതുപോലുള്ള ഒരു സംഘടനയുടെ ആവശ്യമില്ലെന്നും സ്വാസിക പറയുന്നു.