പ്രണയം പൂവണിയുന്നു, വിവാഹിതയാവാന്‍ ഒരുങ്ങി സ്വാസിക, വരന്‍ പ്രമുഖ സീരിയല്‍ താരം

72

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

പക്ഷെ നടി അഭിനയരംഗത്തേക്ക് കടന്ന് വന്നത് സിനിമയിലൂടെയായിരുന്നു. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ അരങ്ങേറ്റം. അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങള്‍ ഇതിനോടകം സ്വാസിക ചെയ്തു കഴിഞ്ഞു. സിദ്ധാര്‍ഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റില്‍ റോളിലും സ്വാസിക എത്തി.

Also Read:എന്റെ അവകാശം, രാമ ക്ഷേത്ര പരാമര്‍ശത്തില്‍ ചിത്രയെ വിമര്‍ശിച്ചതില്‍ ഉറച്ചുനില്‍ക്കുന്നു, വ്യക്തമാക്കി സൂരജ് സന്തോഷ്

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ്താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സ്വാസിക.

താന്‍ വിവാഹിതയാകാന്‍ പോകുകയാണെന്നാണ് സ്വാസിക അറിയിച്ചിരിക്കുന്നത്. ലവ് മാരേജ് ആണെന്നും താരം പറയുന്നു. തന്റെ ഭാവിവരനെ താരം പരിചയപ്പെടുത്തുന്നുമുണ്ട്. സീരയില്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് സ്വാസികയുടെ വരന്‍.

Also Read:ഗര്‍ഭിണിയാണോ എന്ന് തോന്നും, പിരിയഡ്‌സ് അരമണിക്കൂര്‍ വൈകിയാല്‍ പോലും ഉള്ളില്‍ പേടിയാണ്, തുറന്നുപറഞ്ഞ് കനി കുസൃതി

ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സ്വാസികയും പ്രേമും ഏറെനാളായി പ്രണയത്തിലാണെന്നാണ് വിവരം. ജനുവരി 26നാണ് വിവാഹം. തിരുവനന്തപുരത്തുവെച്ചാണ് ചടങ്ങുകള്‍. കൊച്ചിയില്‍ 27ന് സുഹൃത്തുക്കള്‍ക്കായി വിവാഹവിരുന്ന് സംഘടിപ്പിക്കും.

Advertisement