ലിപ് ലോക്ക് സീന്‍ ചെയ്യുന്നത് സുഖമുള്ള പരിപാടിയല്ല, തൊലിക്കട്ടി വേണമെന്ന് സ്വാസിക, എ സര്‍ട്ടിഫിക്കറ്റ് പടങ്ങള്‍ ബ്ലൂ ഫിലിം അല്ലെന്നും താരം

840

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സ്വാസിക. തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരത്തെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത് സീത എന്ന സീരിയല്‍ ആയിരുന്നു. ഒരേ സമയം തന്നെ സീരിയലുകളിലും സിനിമകളിലും വേഷമിടുന്ന താരം മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പം വരെ അഭിനയിച്ചിട്ടുണ്ട്.

Advertisements

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വാസിക സ്വന്തമാക്കിയിരുന്നു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സ്വാസികയെ തേടി പുരസ്‌കാരം എത്തിയത്. നടി ഐശ്വ്യ ലക്ഷ്മി പ്രധാന വേഷത്തിലെത്തുന്ന കുമാരി ആണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.

Also Read; അമ്മാവന്‍ കുടുംബത്തിന് അഭിമാനം, പണ്ടുമുതലേ ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍, കൊച്ചുപ്രേമനെക്കുറിച്ച് അഭയ പറയുന്നു, ഇവര്‍ തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടോയെന്ന് ആരാധകര്‍

ഇപ്പോഴിതാ ലിപ് ലോക്ക് സീനുകളെക്കുറിച്ച് പറഞ്ഞ സ്വാസികയുടെ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചതുരം എന്ന സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനെക്കുറിച്ചും സ്വാസിക പറയുന്നുണ്ട്. റോഷന്‍ മാത്യൂസാണ് ചിത്രത്തിലെ നായകന്‍.

ലിപ് ലോക്ക് സീനുകള്‍ കാണുന്ന പോലെ ചെയ്യാന്‍ അത്ര എളുപ്പമല്ല, ഒരുപാട് പേരുടെ മുന്നില്‍ വെച്ച് ചെയ്യുന്നതുകൊണ്ട് ചമ്മലാണെന്നും സ്വാസിക പറയുന്നു. ആ സീനുകള്‍ ആസ്വദിച്ച് ചെയ്യാന്‍ കഴിയില്ല, തൊലിക്കട്ടിയുള്ളവര്‍ക്ക് മാത്രമേ അതൊക്കെ ചെയ്യാന്‍ പറ്റൂ എന്നും താരം പറയുന്നു.

Also Read: ഇനി ഒരിക്കലും ഒന്നിച്ച് അഭിനയിക്കില്ല, അഭിനയം എന്താണ് ജീവിതം എന്താണെന്ന് ഇപ്പോള്‍ രണ്ടാള്‍ക്കും അറിയം, തുറന്നുപറഞ്ഞ് ജിഷിനും വരദയും

എ സര്‍ട്ടിഫിക്കറ്റ് കിട്ടിയ പടങ്ങള്‍ പലരും കാണാന്‍ പോകാറില്ല, മുതിര്‍ന്നവര്‍ മാത്രം കാണുന്ന സിനിമയാണെന്നാണ് പലരും വിചാരിക്കുന്നതെന്നും എ സര്ട്ടിഫിക്കറ്റ് കിട്ടിയെന്ന് വെച്ച് ആ ചിത്രം ഒരു ബ്ലൂ ഫിലം അല്ലെന്നും സ്വാസിക പറയുന്നു.

Advertisement