നടി സുജിതയെ അറിയാത്തവരുണ്ടാവില്ല, തെന്നിന്ത്യന്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന താരമാണ് നടി സുജിത ധനുഷ്. തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരം മെഗാസ്റ്റാര്‍ മമ്മുട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമയിലെ ഊമയായ ആണ്‍കുട്ടിയുടെ വേഷം ചെയ്താണ് മലയാള സിനിമയില്‍ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്.
ആ കഥാപത്രത്തിന് സുജിതക്ക് നിരവധി അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിച്ചിരുന്നു. മുന്താണെ മുടിച്ച് എന്ന തമിഴ് ചിത്രത്തില്‍ ഭാഗ്യരാജിനും ഉര്‍വശിക്കും ഒപ്പം ബാലതാരമായി അഭിനയിച്ചു. പൂവിഴി വാസലിലെ, പസിവാടീ പ്രണാം, ഹറ്റിയ, തല്ലി തഡ്രുലും, അഴകന്‍ എന്നീ സിനീമകളിലും അക്കാലത്ത് താരം തിളങ്ങിയിരുന്നു. തുടര്‍ന്ന് മലയാളത്തില്‍ ഒരു പിടി സിനിമകളില്‍ താരം നായികയായി അഭിനയിച്ചു.
മലയാളിയായ സുജിത ഇപ്പോള്‍ തമിഴിന്റെ മരുമകളാണ്. നിര്‍മ്മാതാവ് ധനുഷ് ആണ് സുജിതയുടെ ഭര്‍ത്താവ്. ഒരു മകനാണ് ഇവര്ക്ക് ഉള്ളത്. രണ്ടുപേരും തമിഴ്നാട്ടിലാണ് സ്ഥിരതാമസം. ഇരുവര്‍ക്കും ഒരു മകനാണ്. ചെറുപ്രായം മുതല്‍ക്കേ അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്നു സുജിതയക്ക്.
അതിനാല്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ഹിന്ദിയിലും അഭിനയിക്കാന്‍ സുജിതക്ക് സാധിച്ചു. മലയാളത്തില്‍ ഹരിചന്ദനം എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലെ ഉണ്ണിമായയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നടി സുജിത.
തുടര്‍ന്ന് വിരലില്‍ എണ്ണാവുന്ന ഒരുപിടി ഹിറ്റ് സീരിയലുകളിലൂം താരം ഭാഗമായി.
പിന്നീട് അധികം മലയാളം സീരിയലുകളില്‍ താരം എത്തിയില്ല. ഇതിന്റെ കാരണം തേടി സോഷ്യല്‍ മീഡിയ സുജിതയുടെ പിറകെ തന്നെ ആയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുടെ സംശയത്തിന് മറുപടി പറഞ്ഞിട്ടില്ല.
അതേസമയം, അന്യ ഭാഷാ പരമ്പരകളില്‍ നടി സജീവമായി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും യാതൊരു മാറ്റവും താരത്തിന് വന്നിട്ടില്ല. ഉണ്ണിമായയില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മലയാളികള്‍ എങ്ങനെ കണ്ടോ അതെ രീതിയില്‍ തന്നെയാണ് ഇപ്പോഴും താരം.
നിലവില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പ്രേക്ഷക പ്രിയ സീരിയല്‍ സാന്ത്വനത്തിന്റെ തമിഴ് പതിപ്പായ പാണ്ട്യന്‍ സ്റ്റോഴ്‌സ് ലാണ് ഇപ്പോള്‍ സുജിത അഭിനയിച്ചുകൊണ്ടിരിക്കുന്നത് . സാന്ത്വനത്തിലെ ദേവി എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് സുജിതയാണ്. തമിഴ് പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സീരിയലിനെ സ്വീകരിച്ചിരിക്കുന്നത്.