ബാല്യകാല സുഹൃത്തുമായി പ്രണയം, പിന്നാലെ വിവാഹം, ഇന്ന് മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന സുജ കാര്‍ത്തികയുടെ ജീവിതം ഇങ്ങനെ

540

വാണിജ്യ വിജയം നേടിയ ചില സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സുജാ കാര്‍ത്തിക. നടി എന്നതിലുപരി മികച്ചൊരു നര്‍ത്തകി കൂടിയായിരുന്നു സുജാ കാര്‍ത്തിക. രാജസേനന്‍ സംവിധാനം ചെയ്ത് ജയറാം നായകനായ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെ ആണ് സുജ കാര്‍ത്തിക സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

Advertisements

പിന്നീട് ഏതാണ്ട് ഇരുപതോളം ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ മികച്ച കഥാപാത്രങ്ങളെ സുജ കാര്‍ത്തിക അവതരിപ്പിച്ചു. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ വിവാഹം. 2010 ലായിരുന്നു രാകേഷ് കൃഷ്ണനുമായിട്ടുള്ള സുജയുടെ വിവാഹം കഴിയുന്നത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് സുജാ കാര്‍ത്തിക.

Also Read: മോഹന്‍ലാലിന്റെ അഭിനയത്തിന് പൂജ്യം മാര്‍ക്ക് നല്‍കിയവരുണ്ട്, അദ്ദേഹം സിനിമയിലെത്തില്ലെന്ന് വരെ പറഞ്ഞു, വെളിപ്പെടുത്തലുമായി മുകേഷ്

സുരേഷ് ഗോപിയും കാവ്യാ മാധവനും പ്രധാന വേഷത്തിലെത്തിയ നാദിയ കൊല്ലപ്പെട്ട രാത്രിയാണ് സുജാ കാര്‍ത്തിക അഭിനയിച്ച് പുറത്തിറങ്ങിയ അവസാന സിനിമ. 2002 മുതല്‍ സുജാ കാര്‍ത്തിക സിനിമയില്‍ സജീവം ആയിരുന്നു. നായികയായും സഹനടിയായും തിളങ്ങിയ താരം കുടുംബ പ്രേക്ഷകര്‍ക്ക് ഇന്നും മറക്കാനാവാത്ത ചിത്രങ്ങളാണ് സമ്മാനിച്ചത്.

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്നുസംസാരിക്കുകയാണ് ഒരു അഭിമുഖത്തില്‍ സുജ കാര്‍ത്തിക. താന്‍ ബാല്യകാല സുഹൃത്തായ രാകേഷിനെയാണ് വിവാഹം ചെയ്തതെന്നും എട്ടാംക്ലാസ്സുമുതല്‍ തങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണെന്നും സുജ പറയുന്നു.

Also Read: അണി എന്നായിരുന്നു അവര്‍ വിളിച്ചത്, പലരും പേര് മാറ്റാന്‍ പറഞ്ഞു, എത്രയൊക്കെ ശ്രമിച്ചാലും നടക്കില്ലെന്ന് തുറന്നടിച്ച് ഹണി റോസ്

എന്നാല്‍ അന്നൊക്കെ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നു. പിന്നീട് ആ സൗഹൃദം പ്രണയമായെന്നും വിവാഹത്തിലേക്ക് എത്തിയെന്നും സുജ പറയുന്നു. മാര്‍ച്ചന്റ് നേവിയില്‍ ചീഫ് എന്‍ജീനിയറാണ് രാകേഷ്.

Advertisement