ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ സുഹാസിനി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം.
നെഞ്ചെത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനി അഭിനയലോകത്തേക്ക് എത്തിയത്. മരുമകളെ വാഴുക എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോഴുണ്ടായ അനുഭവമാണ് താരം ഇപ്പോള്‍ പങ്കുവെക്കുന്നത്.
ഷൂട്ടിംഗിന് പോയപ്പോള്‍ അന്ന് തനിക്കൊപ്പം ചേച്ചിയും ഉണ്ടായിരുന്നു. തെലുങ്ക് ചിത്രത്തിന്റെ റീമേക്കായ ഈ ചിത്രത്തില്‍ നായിക നായകനായില് റേപ്പ് ചെയ്യപ്പെടുകയാണ്. പിന്നീട് അയാള്‍ വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ടെന്നും സുഹാസിനി പറയുന്നു.
ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് ഇന്ന് ഫസ്റ്റ് നൈറ്റ് മേഡം, നാളെ റേപ്പ് സീന്‍ എന്ന് അണിയറ പ്രവര്‍ത്തകര്‍ വന്ന് പറഞ്ഞു. ഇത് കേട്ട് അമ്പരന്നുപോയ ചേച്ചി കാറുമെടുത്ത് അപ്പോള്‍ തന്നെ വീട്ടിലേക്ക് പോയി എന്നും സുഹാസിനി പറഞ്ഞു.
തന്റെ കുഞ്ഞനുജത്തിയാണ് അവളെന്നം ഇത് എന്ത് ഇന്‍ഡസ്ട്രിയിലാണ് അവളെ കൊണ്ടുചെന്ന് വിട്ടിരിക്കുന്നതെന്നും ചോദിച്ച് ചേച്ചി വല്ലാതെ ദേഷ്യപ്പെട്ടുവെന്നും സുഹാസിനി പറയുന്നു.