ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ സുഹാസിനി അഭിനയിച്ചിട്ടുണ്ട്. നെഞ്ചെത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനി അഭിനയലോകത്തേക്ക് എത്തിയത്.
പിന്നീട് സിനിമയില്‍ സജീവമായി മാറി. നാലുപതിറ്റാണ്ടിലേറെയായി മലയാളം തമിഴ് തെലുങ്ക് സിനിമകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മണിരത്നവുമായുള്ള വിവാഹം. തന്റെ കരിയറില്‍ വെറും 20 മാസം മാത്രമേ ബ്രേക്കെടുത്തിട്ടുള്ളൂവെന്ന് സുഹാസിനി പറഞ്ഞിരുന്നു.
ഇപ്പോഴിതാ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പമുള്ള ഒരു അനുഭവം തുറന്നുപറയുകയാണ് താരം. താന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരയുടെ സൗന്ദര്യം കണ്ട് രജനികാന്ത് ലിഫ്റ്റ് ഓഫര്‍ ചെയ്തിരുന്നുവെന്നും അന്ന് കമല്‍ഹാസന്റെ പേര് പറഞ്ഞ് ഓടിപ്പോവുകയായിരുന്നുവെന്നും സുഹാസിനി പറയുന്നു.
നല്ല ഭംഗിയായിരുന്നു ചെറുപ്പത്തില്‍ തന്റെ ചേച്ചിയെ കാണാന്‍. ഒരു ദിവസം തങ്ങള്‍ റോഡിലൂടെ നടക്കുമ്പോഴാണ് ഒരു ഫിയറ്റ് കാര്‍ അരികില്‍ വന്ന് നിര്‍ത്തിയതെന്നും രജനികാന്ത് സാറായിരുന്നുവെന്നും ഗേള്‍സ് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചുവെന്നും അന്ന് ചേച്ചി മെഡിസിന് പഠിക്കുകയായിരുന്നുവെന്നും താന്‍ ഒമ്പതിലോ പത്തിലോ ആയിരുന്നുവെന്നും സുഹാസിനി പറയുന്നു.
രജനിസാറിനോട് തങ്ങള്‍ കമല്‍ഹാസന്റെ മോളാണ് എന്ന് പറഞ്ഞാണ് അവിടെ നിന്നും ഓടിരക്ഷപ്പെട്ടത്. അദ്ദേഹത്തിന് അക്കാര്യം ഇപ്പോഴും ഓര്മ്മയുണ്ടാവുമെന്നാണ് താന്‍ വിചാരിക്കുന്നതെന്നും സുഹാസിനി പറയുന്നു.