അഭിനയം നിര്‍ത്തണം, സാരി ഉടുക്കരുത്, ലിപ്സ്റ്റിക്ക് ഇടരുത്, പെണ്ണുകാണാന്‍ വന്നയാളുടെ ഡിമാന്റ് വിശദീകരിച്ച് നടി സുചിത്ര

1865

മലയാളികള്‍ക്ക് ഏറെ സുപരിചിതയായി സീരിയല്‍ നടിയും ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും മിനിസ്‌ക്രീന്‍ അവതാരകയും ആണ് സുചിത്ര നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സുചിത്ര.

ഏഷ്യാനെറ്റിലെ വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്ന സുചിത്ര ബിഗ് ബോസ് മൂന്നില്‍ വലിയ തരംഗം തന്നെ സൃഷ്ടിച്ച ശേഷമാണ് പുറത്ത് പോയത്. മത്സരത്തില്‍ വന്നത് മുതല്‍ എല്ലാവരും നടിയുടെ വിവാഹത്തെ കുറിച്ച് അറിയനാണ് കാത്തിരുന്നത്.

Advertisements

ഇപ്പോഴിതാ തന്റെ പെണ്ണുകാണല്‍ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുചിത്ര. ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് സുചിത്ര തന്റെ പെണ്ണുകാണല്‍ അനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. എന്തിനാണ് വിവാഹം കഴിച്ച് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സുചിത്ര പെണ്ണുകാണലിനെക്കുരിച്ച് പറഞ്ഞത്.

Also Read: നായകനൊപ്പമുള്ള ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു, ആ ചിത്രത്തില്‍ നിന്ന് പിന്മാറാന്‍ വരെ തീരുമാനിച്ചിരുന്നു, നടി പ്രിയങ്ക പറയുന്നു

പെണ്ണുകാണാന്‍ വരുന്നവരൊക്കെ കല്യാണം ഉറച്ചു എന്ന് തോന്നിയാല്‍ പല ഡിമാന്റുകളും വെക്കാന്‍ തുടങ്ങും. അഭിനയം നിര്‍ത്തണം ഡാന്‍സ് നിര്‍ത്തണം എന്നൊക്കെയാണ് പലരും പറയുന്നത്. ഇതൊക്കെ നിര്‍ത്തണം എന്ന് പറയുന്നത് തനിക്ക് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നും സുചിത്ര കൂട്ടിച്ചേര്‍ത്തു.

പെണ്ണുകാണാന്‍ വന്ന ഒരാള്‍ ചോദിച്ചത് ഫിലം ഫീല്‍ഡില്‍ ഉള്ള ആരുടെയങ്കിലും ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നത് കണ്ടിട്ടുണ്ടോ എന്നാണ്. ഇത് കേട്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നുവെന്നും ഈ ഫീല്‍ഡില്‍ ഒന്നും പെടാത്ത ആള്‍ക്കാര്‍ ഡിവോഴ്‌സ് ആവുന്നില്ലേ എന്നു താനും ചോദിച്ചുവെന്നും നടി പറയുന്നു.

Also Read: എന്നെ ആ രോഗിയാക്കിയത് വിവാഹിതൻ ആയ അയാളുമായുള്ള അവിഹിത ബന്ധം; വെളിപ്പെടുത്തലുമായി നടി ആൻഡ്രിയ

മറ്റൊരാളുടെ ഡിമാന്റ് ആയിരുന്നു തനിക്ക് ഏറ്റവും വിചിത്രമായി തോന്നിയത്. സാരിയുടക്കരുത്, എല്ലാവരും ശരീരം ശ്രദ്ധിക്കുമെന്ന് അയാള്‍ പറഞ്ഞു. പിന്നെ കണ്ണെഴുതരുത്, ലിപ്സ്റ്റിക്ക് ഇടരുത്, ഇങ്ങനെ ഒക്കെ ചെയ്താല്‍ പല ശരീരഭാഗങ്ങളും ജനങ്ങള്‍ ശ്രദ്ധിക്കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞതെന്ന് സുചിത്ര കൂട്ടിച്ചേര്‍ത്തു.

Advertisement