സിനിമയിലേക്ക് ഒരു തിരിച്ചുവരവില്ല; നല്ല വേഷങ്ങൾ ഒരിക്കലും ലഭിച്ചില്ല; ഡിപ്രഷനിലായിരുന്നു മുൻപ്; സുചിത്രയുടെ വിശേഷങ്ങൾ ഇങ്ങനെ

329

മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ജോഷിയുടെ സംവിധാനത്തില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരി ആയിരുന്നു നടി സുചിത്ര.

നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ സുചിത്ര ചെയ്തിരുന്നു. ആ സിനിമയില്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിക്കാന്‍ എത്തുമ്പോള്‍ വെറും പതിനാല് വയസായിരുന്നു സുചിത്രയുടെ പ്രായം.

Advertisements

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹ ശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. ഇരുവര്‍ ക്കും നേഹ എന്ന പേരുള്ള മകളുണ്ട്.

നമ്പർ 20 മദ്രാസ് മെയിൽ ആയിരുന്നു ആദ്യമായി നായികയായ ചിത്രം. വിവാഹശേഷം ഭർത്താവിനും മകളോടുമൊപ്പം അമേരിക്കയിലാണ് താരം. ഇപ്പോഴിതാ വിശേഷങ്ങൾ പങ്കിട്ടെത്തിയിരിക്കുയാണ് നടി.

ALSO READ- ഞാൻ എല്ലാം തുറന്നുപറയും; എന്റെ വീട്ടുകാർക്കൊക്കെ ഞാൻ പങ്കെടുക്കുന്ന അഭിമുഖങ്ങൾ ഭയങ്കര പേടിയാണ്; ചീത്ത കേൾക്കാറുണ്ടെന്നും നിത്യ ദാസ്

ഭർത്താവിനും മകൾക്കും ഒപ്പം യുഎസിൽ താമസിക്കുകയാണ് സുചിത്ര. ജോലിയും ചെയ്യുന്നുണ്ട്. അതേസമയം, താൻ സിനിമയിലേക്ക് തിരിച്ചുവരുന്നത് ചിന്തിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് താരം. ഹോളി ഏഞ്ചൽസിലെ ഒരു നോ ട്ടോ റിയസ് ഗേൾ ആയി നടക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ അഭിനയിച്ചത്.

പിന്നെ എന്തുകൊണ്ട് സിനിമയിൽ സജീവം ആയില്ലെന്ന് ചോദിച്ചാൽ ഞാൻ വലിയ ആർട്ടിസ്റ്റ് ആയിരുന്നു എങ്കിൽ എന്റെ ജീവിതം വേറെ എന്തേലും ഒക്കെ ലെവലിൽ പോയേനെ എന്ന് ചിന്തിക്കാനാണിഷ്ടം. ഇപ്പോഴത്തെ ജീവിതത്തിൽ വളരെ ഹാപ്പിയാണ്. എന്നിരുന്നാലും മലയാള സിനിമ തന്നെ വേണ്ട പോലെ വിനിയോഗിച്ചില്ലെന്ന് പരി ഭവം ഉണ്ടെന്നും താരം പറയുന്നു.

ALSO READ- അയാൾ കുത്തിയിരുന്ന് വിളിക്കും; കല്യാണം കഴിക്കണം, ഭാര്യയെ ഉപേക്ഷിച്ചതാണെന്ന് പറയും; കല്യാണക്കാരനെ കൊണ്ട് വലഞ്ഞ കഥ പറഞ്ഞ് അശ്വതി ശ്രീകാന്ത്

അന്ന് താൻ പി ആർഓ ഒന്നും നേരെ വർക്ക് ചെയ്തിരുന്നില്ല. പക്വത കുറവല്ല. ഭാഗ്യം കൂടി വേണം. നമ്പർ 20 നോക്കുമ്പോൾ അത് ക്ളാസിക് മൂവി ആണ്. പക്ഷെ പുതുമുഖ നായിക എന്ന നിലയിൽ എനിക്ക് കിട്ടിയ റോൾ കുറച്ചുകൂടി ആകാമായിരുന്നു എന്ന് തോന്നാമെങ്കിലും അതാണ് വിധി.

നമ്മൾക്ക് എന്താണ് വിധിച്ചത് എന്ന് വച്ചാൽ അത് നടക്കും എന്നാണ് വിശ്വാസം. നമ്പർ 20യോടെ ഭാഗ്യം തെളിയും എന്ന് കരുതിയെങ്കിലും ആ സിനിമ വന്നതിന് ശേഷം ഒറ്റ ഓഫറും വന്നില്ല. അങ്ങനെ ഇരുന്നപ്പോൾ ആണ് തമിഴിൽ നിന്നും ഒരു ഓഫർ വന്നത്. അത് ചെയ്തിട്ടും നല്ലൊരു മലയാളം സിനിമ വന്നിരുന്നില്ല.

അച്ഛന്റെ സിനിമ സ്വപ്നങ്ങൾ ഒക്കെയും എന്നിലൂടെ നടത്തണം എന്നായിരുന്നു ആഗ്രഹം. എന്റെ പേഴ്‌സണാലിറ്റിയും അങ്ങനെ ആയിരുന്നു. പക്ഷെ തിരിഞ്ഞുനോക്കുമ്പോൾ നല്ല കഥാപാത്രങ്ങൾ ഒന്നും എനിക്ക് കിട്ടിയിട്ടില്ല. എന്ത് നേടി എന്ന് ചോദിച്ചാൽ ഒരുപാട് നേടി, എന്ത് നേടിയില്ല എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. പക്ഷെ ഞാൻ കഥാപാത്രങ്ങൾ ചെയ്യുന്നതിനേക്കാൾ നിറയെ സ്‌നേഹം കിട്ടിയിട്ടുണ്ട് എനിക്കെന്നും താരം പുതിയ അഭിമുഖത്തിൽ മനസ് തുറക്കുന്നു.

വിവാഹം കഴിഞ്ഞ് യുഎസിൽ ചെന്നിട്ട് പഠിത്തം കംപ്ലീറ്റ് ചെയ്തു. ഒട്ടും പരിചയം ഇല്ലാത്ത മേഖല ആണ് ഐടി, എന്നിട്ടും അത് പഠിച്ചു. ഭാഗ്യം കൊണ്ട് വേഗം തന്നെ ജോബ് കിട്ടി. ജോലിയുടെ കൂടെ തന്നെ ഡാൻസും കൂടെ കൊണ്ടുപോയി. മകൾ സ്‌കൂളിലൊക്കെ പോയി തുടങ്ങിയ സമയത്ത് ചെറുതായി ഡിപ്രഷൻ തുടങ്ങി. പിന്നെ ഡാൻസൊക്കെ കാരണമാണ് ആ കാലത്തെ അതിജീവിച്ചത്.

ഇടക്കാലത്തു സിനിമയിലേക്ക് വരണം എന്ന് ചിന്തിച്ചിരുന്നു എന്നാൽ ഇന്ന് അങ്ങനെ ഒരു ചിന്തയെ തനിക്കില്ലെന്നും സുചിത്ര തുറന്നുപറയുന്നു.

Advertisement