മലയാളത്തിന്റെ സൂപ്പര്‍ ഡയറക്ടര്‍ ജോഷിയുടെ സംവിധാനത്തില്‍ മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരി ആയിരുന്നു നടി സുചിത്ര.
നമ്പര്‍ 20 മദ്രാസ് മെയിലിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തില്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ സുചിത്ര ചെയ്തിരുന്നു. ആ സിനിമയില്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയായി അഭിനയിക്കാന്‍ എത്തുമ്പോള്‍ വെറും പതിനാല് വയസായിരുന്നു സുചിത്രയുടെ പ്രായം.
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു സുചിത്രയുടെ വിവാഹം. പ്രവാസിയായ മുരളിയാണ് താരത്തിന്റെ ജീവിത പങ്കാളി. വിവാഹ ശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. ഇരുവര്‍ ക്കും നേഹ എന്ന പേരുള്ള മകളുണ്ട്. വിവാഹശേഷം ഭര്‍ത്താവിനും മകളോടുമൊപ്പം അമേരിക്കയിലാണ് താരം.
ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് സുചിത്രയുടെ ഒരു അഭിമുഖമാണ്. സംഭവിച്ചതെല്ലാം വിധിയാണെന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അതൊന്നും ഓര്‍ത്ത് വിഷമിച്ചിരിക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും സുചിത്ര പറഞ്ഞു.
ഇപ്പോഴുള്ള ജീവിതത്തില്‍ താന്‍ വളരെ സന്തോഷവതിയാണ്. സിനിമയില്‍ സ്റ്റാറായിരുന്നുവെങ്കില്‍ ചിലപ്പോള്‍ തന്റെ ജീവിതം വേറെയായിരിക്കുമായിരുന്നുവെന്നും തന്നെ മലയാള സിനിമ വേണ്ടത്ര വിധത്തില്‍ ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും സുചിത്ര പറയുന്നു.
സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ തനിക്ക് സിനിമയിലേക്ക് തിരിച്ചുവരണമെന്നൊക്കെ ആഗ്രഹം തോന്നിയിരുന്നു. അന്ന് നായികയായി തിരിച്ചെത്തണമെന്നായിരുന്നു ആഗ്രഹിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ആഗ്രഹവുമില്ലെന്നും സുചിത്ര പറയുന്നു.