കടംകയറി സ്വത്തുക്കളെല്ലാം വില്‍ക്കേണ്ടി വന്നു, സമാധാനം നഷ്ടപ്പെട്ടു, പ്രണയിച്ച് വിവാഹിതയായ കാവേരിയുടെ വിവാഹജീവിതം തകരാനുള്ള കാരണം തുറന്ന് പറഞ്ഞ് സുചിത

37773

മലയാള സിനിമയില്‍ ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളായി മാറിയ നടയാണ് കാവേരി. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ആയിരുന്നു കാവേരിയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രം.

Advertisements

അതിന് ശേഷം വേമ്പനാട്, മറുപുറം, വിഷ്ണുലോകം, സദയം തുടങ്ങി ഒരു പിടി ചിത്രങ്ങളില്‍ ബാലതാരമായി കാവേരി അഭിനയിച്ചു. പിന്നീട് സഹനടി വേഷങ്ങളിലും എത്തിയ കാവേരി ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് നായിക നിരയിലേക്ക് എത്തിയത്.

Also Read: ഓമനക്കുട്ടന്റെ മാലതിയെ മറന്നോ, സിനിമ വിട്ട തേജാലിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി മികച്ച ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു. സിനിമയില്‍ സജീവമായിരുന്ന സമയത്തു തന്നെ തെലുങ്ക് സിനിമ സംവിധായകന്‍ സൂര്യ കിരണിനെ വിവാഹം കഴിക്കുക ആയിരുന്നു കാവേരി. പ്രമുഖ സിനിമാ സീരിയല്‍ താരം സുചിതയുടെ ഇളയ സഹോദരനാണ് സൂര്യകിരണ്‍. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം 2010 ലാണ് ഇരുവരും വിവാഹിതര്‍ ആയത്. എന്നാല്‍ അധിക നാള്‍ ഈ ബന്ധം നീണ്ടുനിന്നില്ല.

ഇപ്പോഴിതാ കാവേരിയുടെ വിവാഹമോചനത്തെ കുറിച്ച് നടി സുചിത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കിരണ്‍ സുചിതയുടെ സഹോദരനാണ്. കാവേരി സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ചേട്ടനുമായുള്ള വിവാഹമെന്നും കല്യാണി എന്നായിരുന്നു തങ്ങള്‍ കാവേരിയെ വിളിച്ചിരുന്നതെന്നും സുചിത പറയുന്നു.

Also Read: ആൺകുട്ടികൾ സ്വാർത്ഥരാണ്; അമ്മമാർ മറ്റൊരു ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടഞ്ഞുക്കൊണ്ടേ ഇരിക്കും; ആൺകുട്ടികളെ കുറിച്ച വനിതാ വിജയകുമാർ

തങ്ങള്‍ സഹോദരിമാരെ പോലെയായിരുന്നു കഴിഞ്ഞത്. തന്റെ അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചതിനാല്‍ ചേട്ടനായിരുന്നു തനിക്ക് അച്ഛന്റെ സ്ഥാനത്തെന്നും അദ്ദേഹത്തെ തനിക്ക് പേടിയായിരുന്നുവെന്നും സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു കാവേരിക്കും ചേട്ടനുമിടയില്‍ ഉണ്ടായതെന്നും സുചിത പറയുന്നു.

അവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു സിനിമ നിര്‍മ്മിച്ചിരുന്നു. അത് വമ്പന്‍ പരാജയമായിരുന്നുവെന്നും അതോടെ കടബാധ്യതയിലായി എന്നും സ്വത്തുക്കളെല്ലാം വില്‍ക്കേണ്ടി വന്നുവെന്നും കേരളത്തിലുള്ള പ്രോപ്പര്‍ട്ടിയെല്ലാം വില്‍ക്കേണ്ടി വന്നുവെന്നും ഇതാണ് അവരുടെ ജീവിതം തകരാന്‍ കാരണമെന്നും സുചിത പറയുന്നു.

Advertisement