ഊര്‍ജ്ജസ്വലയായി നടന്നിരുന്ന സഹപ്രവര്‍ത്തക പെട്ടെന്ന് വിട്ടുപോയ ആഘാതത്തിലാണ് സിനിമാ ലോകം. പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ സുബിയുടെ മരണം ആരാധകരെയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികള്‍ ചെയ്യാല്‍ സുബിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നുള്ള കാഴ്ച്ചപ്പാടിലാണ് ആരാധകരെല്ലാവരും.
കോമഡി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരമാണ് സുബി സുരേഷ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കോമഡി വേദികളില്‍ എത്തിയ താരം അതുകൊണ്ട് തന്നെ അത്തരം ഷോകളോട് മുഖം തിരിച്ചിരുന്നില്ല എന്ന് തന്നെ പറയാം.
കോമഡി പരിപാടികളോട് തനിക്കുള്ള ആത്മാര്‍ത്ഥയെ കുറിച്ച് ഒരിക്കല്‍ സുബി മനസ്സ് തുറന്നിരുന്നു. അന്ന് സുബി പറഞ്ഞത് ചത്തില്ലെങ്കില്‍ ഏറ്റ പ്രോഗ്രാം ഞാന്‍ ചെയ്യുമെന്നായിരുന്നു. സുബിയുടെ വേര്‍പാട് ഇതുവരെ ഉള്‍ക്കൊള്ളാന്‍ ഉറ്റവര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല.
സുബി തന്റെ അവസാന നാളുകളില്‍ ചിത്രീകരിച്ച വീഡിയോകളെല്ലാം കുടുംബം സുബിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ സുബിക്ക് കരള്‍ പകുത്ത് നല്കാന് തയ്യാറായ ഒരു ബന്ധുവിനെയാണ് സഹോദരന് എബി പരിചയപ്പെടുത്തുകയാണ്.
ജിഷ ചിറ്റ എന്നാണ് തങ്ങള്‍ വിളിക്കുന്നതെന്നും തന്റെ കരള്‍ പകുത്ത് നല്കി ചേച്ചിയുടെ ജീവന് രക്ഷിക്കാന്‍ മുന്നോട്ട് വന്നയാളാണെന്നും എബി പറയുന്നു.
സുബിക്കൊപ്പമുള്ള ജിഷയുടെ ചിത്രവും എബി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.