ലവ് യു ലൈഫ് ലൈന്‍, ഇനിയും മുന്നോട്ട് പോകാനുണ്ട്, എട്ടാം വിവാഹവാര്‍ഷികത്തില്‍ അവിനെ ചേര്‍ത്തുപിടിച്ച് ശ്രുതി ലക്ഷ്മി , ആശംസകളുമായി ആരാധകരും

108

മലയാളം സിനിമാ സീരിയല്‍ ആരാധകര്‍ക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി ലക്ഷ്മി. മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ താരമാണ് ശ്രുതി ലക്ഷ്മി. മിനി സ്‌ക്രീന്‍ പരമ്പരകളിലൂടെ ആയിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Advertisements

പിന്നീടാണ് ദിലീപ് കേന്ദ്രകഥാപാത്രമായ ചിത്രത്തില്‍ നായികയായി വന്നത്. ശേഷം ശ്രുതി ലക്ഷ്മി വീണ്ടും മിനിസ്‌ക്രീന്‍ പരമ്പരകളിലേക്ക് മടങ്ങിപ്പോയി. അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു താരം വിവാഹിതയായത്.
ഡോ. അവിന്‍ ആന്റണി ആണ് താരത്തിന്റെ ഭര്‍ത്താവ്.

Also Read:ലാലിനെ കണ്ടാല്‍ ആളുകള്‍ തടിച്ചുകൂടുമോയെന്ന് പേടിച്ചിരുന്നു, പക്ഷേ ഒരാള്‍ക്ക് പോലും ആളെ അറിയില്ലായിരുന്നു, തുറന്നുപറഞ്ഞ് മേജര് രവി

ഡോക്ടറായ അവിന്‍ ആയിരുന്നു കലാ രംഗത്ത് ഏറ്റവുമധികം താരത്തെ സപ്പോര്‍ട്ട് ചെയ്തത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ശ്രുതിയും അവിനും.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹവാര്‍ഷികത്തെ കുറിച്ച് ശ്രുതി പറഞ്ഞത്. തങ്ങള്‍ക്ക് എട്ടാം വിവാഹവാര്‍ഷികമാണെന്നും ഇനിയും പോകാനുണ്ടെന്നും നിന്നോടൊപ്പം ചെലവഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പ്രപഞ്ചത്തില്‍ മറ്റൊന്നിനും തന്നെ സന്തോഷിപ്പിക്കാന്‍ കഴിയില്ലെന്നും ശ്രുതി ഇന്‍സ്റ്റയില്‍ കുറിച്ചു.

Also Read:സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒത്തിരി പേരോട് അവസരം ചോദിച്ചു, ആ മെസ്സേജ് കണ്ടാല്‍ പിന്നെ മറുപടിയില്ല, ലുക്മാന്‍ പറയുന്നു

നമ്മള്‍ ഇരുവരും പങ്കിടുന്ന സ്‌നേഹം ലോകത്തിലെ എല്ലാ ഭൗതിക അതിര്‍വരമ്പുകള്‍ക്കും അപ്പുറമാണ്. അതെപ്പോഴും തുടരുമെന്നും ലവ് യു ലൈഫ് ലൈന്‍ എന്നും അവിനെ ടാഗ് ചെയ്തുകൊണ്ട് ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തത്.

Advertisement