പ്രശ്‌നങ്ങളില്‍ കയറി ഇടപെടാന്‍ ഭയങ്കര പേടി, ആവശ്യമെങ്കില്‍ മാത്രം അഭിപ്രായം പറയും, താനൊരു സ്‌ട്രോങ് വുമണ്‍ അല്ലെന്ന് തുറന്ന് പറഞ്ഞ് ശ്രുതി ലക്ഷ്മി

195

ബിഗ് ബോസ് മലയാളത്തിന് ഇപ്പോള്‍ നിരവധി ആരാധകരാണ് ഉള്ളത്. ആദ്യമൊക്കെ മലയാളികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല ഈ റിയാലിറ്റി ഷോ എങ്കിലും ഇപ്പോള്‍ നിരവധി പേരാണ് ഷോയ്ക്ക് അഡിക്റ്റായി മാറിയിരിക്കുന്നത്. അവസാനം നടന്ന അവസാനിച്ച നാലാം സീസണിനാണ് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത്.

Advertisements

അഞ്ചാം സീസണ്‍ ബിഗ് ബോസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ മത്സരാര്‍ത്ഥികളില്‍ പലരും ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പാടുകളും ദുഃഖങ്ങളും അനുഭവിച്ചിട്ടുള്ളവരാണ്. പല മത്സരാര്‍ത്ഥികളും ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിക്കഴിഞ്ഞു.

Also Read: എനിക്ക് നിങ്ങളേക്കാൾ ഇഷ്ടം നിങ്ങളുടെ സഹോദരൻ രാജു സുന്ദരത്തെയാണ്; ഇൻട്രോവർട്ടായിരുന്നു ഞങ്ങൾ; പരസ്പരം സൗഹൃദം തുറന്ന് പറഞ്ഞ് മീനയും പ്രഭുദേവയും

ഇപ്പോള്‍ മത്സരം കുറച്ചുകൂടെ കടുത്തിരിക്കുകയാണ്. ഡബിള്‍ എവിക്ഷന്‍ കഴിഞ്ഞതോടെ പേടിയിലായിരിക്കുകയാണ് ഓരോ മത്സരാര്‍ത്ഥിയും. ഇപ്പോഴിതാ എന്റെ കഥ ടാസ്‌കില്‍ ശ്രുതി ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
തന്റെ യഥാര്‍ത്ഥ പേര് ശ്രുതി ജോസ് എന്നാണെന്ന് ശ്രുതി പറയുന്നു.

അമ്മ നാടക സീരിയല്‍ സിനിമ നടിയാണെന്നും അച്ഛന് സ്വന്തമായി നാടക ട്രൂപ്പൊക്കെ ഉണ്ടായിരുന്നുവെന്നും ശ്രുതി പറയുന്നു.താന്‍ സീരിയലിലൂടെയാണ് അഭിനയലോകത്തേക്ക് എത്തിയതെന്നും ലക്ഷ്മിയെന്നായിരുന്നു തന്റെ ആദ്യ കഥാപാത്രത്തിന്റെ പേരെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

Also Read: ജൂഡിനോട് ഞാൻ ആദ്യം പറഞ്ഞത് സ്‌ക്രിപ്റ്റ് മുഴുവനാക്കിയിട്ട് വരാനാണ്; തട്ടിക്കൂട്ട് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്; പുതിയ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലി

ആ പേരാണ് താന്‍ തന്റെ പേരിനൊപ്പം ചേര്‍ത്തത്. മഞ്ഞില്‍ വിരിഞ്ഞ പെണ്‍കുട്ടി എന്ന ചിത്രത്തില്‍ ശരിക്കും താനായിരുന്നു നായികയാവേണ്ടിയിരുന്നതെന്നും എന്നാല്‍ ആ കഥാപാത്രം തനിക്ക് നഷ്ടമായി എന്നും അതില്‍ വിഷമമുണ്ടെന്നും ശ്രുതി പറഞ്ഞു.

അതേസമയം, താനൊരു സ്‌ട്രോങ് വുമണ്‍ അല്ലെന്നും അങ്ങനെയാണ് താനെന്ന് വിശ്വസിക്കുന്നില്ലെന്നും തനിക്ക് പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ഭയങ്കര പേടിയാണെന്നും ആവശ്യമെങ്കില്‍ മാത്രമേ അഭിപ്രായം പറയാറുള്ളൂവെന്നും ശ്രുതി പറയുന്നു.

Advertisement