മലയാള സിനിമയിലെ അമ്മ വേഷം എന്ന് പറയുമ്പോൾ മനസ്സിലേക്ക് ആദ്യം തന്നെ എത്തുന്നത് ശ്രീവിദ്യയുടെ മുഖം ആയിരിക്കും. 53 വയസ്സിൽ ഈ ലോകത്തോട് വിടപറഞ്ഞ ശ്രീവിദ്യ നിരവധി കഥാപാത്രങ്ങളെ സിനിമ പ്രേമികൾക്ക് സമ്മാനിച്ചു. നായികയായും അമ്മയായും എത്തിയ ശ്രീവിദ്യ പാട്ടിലും നൃത്തത്തിലും എല്ലാം കഴിവ് തെളിയിച്ചതാണ്. ഒരിക്കൽ അഭിമുഖത്തിൽ തന്റെ ബാല്യകാലത്തെ കുറിച്ച് ശ്രീവിദ്യ സംസാരിച്ചിരുന്നു. ജെബി ജംഗ്ഷനിൽ വച്ചായിരുന്നു അതേക്കുറിച്ച് നടി തുറന്നു പറഞ്ഞത്. ഇപ്പോഴിതാ ശ്രീവിദ്യയുടെ വാക്കുകൾ വീണ്ടും വൈറൽ ആവുകയാണ്.
തന്റെ ചെറുപ്പകാലത്ത് എന്നും വീട്ടിൽ പ്രശ്‌നങ്ങൾ ആയിരുന്നു എന്ന് അഭിമുഖത്തിൽ ശ്രീവിദ്യാ പറഞ്ഞു. എനിക്ക് 10 വയസ്സുള്ളപ്പോൾ അപ്പൂപ്പൻ മരിച്ചു , അതോടെ എന്റെ ജീവിതത്തിലെ ഒരു ഭാഗം തന്നെ നഷ്ടപ്പെട്ടു.
എൻറെ ഡാൻസ് അരങ്ങേറ്റം ഹിറ്റ് ആയിരുന്നു. പിന്നാലെ എന്നെ തേടി നിരവധി പരിപാടി വന്നു. എന്നെ ഒരു ഡാൻസർ ആക്കണമെന്നായിരുന്നു അമ്മയുടെ അമ്മൂമ്മയുടെ ആഗ്രഹം. അമ്മൂമ്മ മരിക്കുമ്പോൾ എനിക്ക് ഒന്നര വയസ്സ് ആയിരുന്നു. അച്ഛനും അമ്മയും അത്ര നല്ല ബന്ധമായിരുന്നില്ല. ഞാൻ സ്‌കൂൾ വിട്ടു വരുമ്പോൾ എന്നും വീട്ടിൽ വഴക്കായിരിക്കും. പതിനൊന്നാം വയസ്സ് മുതൽ കുടുംബത്തിന് ജോലി ചെയ്തത് അമ്മയായിരുന്നു ശ്രീവിദ്യ പറഞ്ഞു.
also read
അവന്‍ എന്നെ ചതിച്ചു, ആള്‍ ഇപ്പോഴും സിനിമയില്‍ ഉണ്ട്; തുറന്നു പറഞ്ഞ് ജാനകി
അതേസമയം ചെറുപ്പം മുതൽക്കുതന്നെ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13ആം വയസ്സിൽ ‘തിരുവുൾ ചൊൽവർ’ എന്ന തമിഴ് സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തു മാത്രം അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെൺകുട്ടി പൊടുന്നനവേ പ്രേക്ഷകരുടെയിടയിൽ ശ്രദ്ധിക്കപ്പെട്ടു.
കാൻസർ ബാധിച്ച് ദീർഘകാലം ചികിത്സയിലായിരുന്ന ശ്രീവിദ്യ, 2006 ഒക്ടോബർ 19-ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.