2014ല്‍ വിവാഹം, രണ്ടുവര്‍ഷത്തിന് ശേഷം വിവാഹമോചനം, മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ശ്രിത പറയുന്നത് ഇങ്ങനെ

89

മലയാളത്തിലെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ഓര്‍ഡിനറി. നടന്‍ കുഞ്ചാക്കോ ബോബനും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച ചിത്രം തിയ്യേറ്ററുകളില്‍ വിജയം കൊയ്തു. ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി താരങ്ങളായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്.

ഓര്‍ഡനറി ചിത്രത്തിലെ ഗവി ഗേളിനെ അങ്ങനെ പെട്ടെന്ന് ആര്‍ക്കും മറക്കാന്‍ കഴിയില്ല. ചിത്രത്തിലെ കല്യാണി എന്ന നായിക വേഷത്തിലൂടെ എത്തിയ നടിയായിരുന്നു ശ്രിത ശിവദാസ്. ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനംകവരാന്‍ താരസുന്ദരിയ്ക്ക് കഴിഞ്ഞിരുന്നു.

Advertisements

ഗവിയെ പോലെ തന്നെ ശാലീതയുള്ള എന്നാല്‍ കാന്താരിയായ റോളായിരുന്നു കല്യാണിയുടേത്. വളരെ മനോഹരമായാണ് ശ്രിത കല്യാണിയെ അവതരിപ്പിച്ചത്. കുഞ്ചാക്കോ ബോബന്റെ നായികയായാണ് നടി ചിത്രത്തില്‍ അഭിനയിച്ചത്. സിനിമ ഹിറ്റായതോടെ ശ്രിതയെ തേടി നിരവധി അവസരങ്ങളെത്തി.

മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രിത സിനിമകള്‍ ചെയ്തു, ഇപ്പോള്‍ കുറച്ച് കാലമായി തമിഴ് സിനിമാലോകത്ത് സജീവമാണ് ശ്രിത. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. എന്നാല്‍ ദാമ്പത്യ ജീവിതം അധികം നീണ്ടുനിന്നില്ല.

Also Read: എന്റെ സാഗറിന് കൂടുതല്‍ ദാതാക്കളെ ലഭിച്ചിരുന്നെങ്കില്‍ അദ്ദേഹം രക്ഷപ്പെട്ടേനെ, എനിക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലായിരുന്നു; നൊമ്പരക്കുറിപ്പുമായി നടി മീന

ഇതിനിടെ വിവാഹമോചനവും നടന്നു. ഇപ്പോഴിതാ നാനയ്ക്ക് നല്‍കിയ നടിയുടെ അഭിമുഖമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇനി മലയാളത്തിലേക്ക് ഒരു തിരിച്ച് വരവ് ഉടനെ ഉണ്ടാവുമോ എന്ന അവതാരകന്റെ ചോദ്യത്തിന് നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നായിരുന്നു ശ്രിതയുടെ മറുപടി.

2014 ലായിരുന്നു എന്റെ വിവാഹം. 2016 ല്‍ വേര്‍പിരിയുകയും ചെയ്തു. അതിന് ശേഷമാണ് സിനിമയില്‍ ഞാന്‍ വീണ്ടും സജീവമാവാന്‍ തുടങ്ങി. മലയാളത്തിനേക്കാള്‍ തമിഴിലാണ് കൂടുതലും സിനിമകള്‍ ചെയ്തിരുന്നത്. നല്ല നല്ല സിനിമകള്‍ ഇപ്പോള്‍ എന്നെ തേടിയെത്തുന്നുണ്ട് എന്നും ശ്രിത പറയുന്നു.

ഓര്‍ഡനറിയിലൂടെയാണ് സിനിമയിലേക്ക് ഞാന്‍ അരങ്ങേറ്റം കുറിച്ചത്. ആ സമയത്ത് ഞാന്‍ ഒരുപാട് മോഡലിങ് ചെയ്യുമായിരുന്നു. കൂടാതെ ചില പരസ്യത്തിലും അഭിനയിച്ചു. അങ്ങനെ കണ്ടിട്ടാണ് ആദ്യ പടത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുന്നതും അതിലേക്ക് സെലക്ടാവുന്നതുമെന്നും ശ്രത പറയുന്നു.

Also Read: സാധാരണ അവള്‍ ഒന്നും ആവശ്യപ്പെടാറില്ല, ആദ്യമായി ആവശ്യപ്പെട്ട ആ കാര്യം സാധിച്ച് കൊടുക്കാനും കഴിഞ്ഞില്ല, ഇന്നവള്‍ ഈ ലോകത്ത് നിന്ന് പോയി; ഭാര്യയുടെ ഓര്‍മ്മകളില്‍ വേദനയോടെ ഗായകന്‍ ബിജു നാരായണ്‍

ഭാവി പരിപാടികളെ കുറിച്ചൊന്നും ആലോചിക്കാറില്ലെന്നും ഒന്നും പ്ലാന്‍ ചെയ്യാറില്ലെന്നും ശ്രിത പറയുന്നു. നന്നായി ജീവിക്കുക എന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രധാനമെന്നും ശ്രിത കൂട്ടിച്ചേര്‍ത്തു.

Advertisement