ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മി്ക സീരിയലുകളും ഇന്ന് പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളാണ്. അതില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്പരയാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത ഒരു പെണ്‍കുട്ടിയുടെ കഥപറയുന്ന സീരിയയില്‍ നായകനും നായികയുമായി എത്തുന്നത് അന്യഭാഷ താരങ്ങളായ ഐശ്വര്യയും നലീഫും ആണ്.
കേന്ദ്രകഥാപാത്രങ്ങളായ കല്യാണിയുടെയും കിരണിന്റെയും പ്രണയും ജീവിതവും പറയുന്ന സീരിയല്‍ പ്രേക്ഷകര്‍ ഇരുകൈയ്യുംനീട്ടിയാണ് സ്വീകരിച്ചത്. ഈ പരമ്പരയിലെ എല്ല കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മൗനരാഗത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളാണ് വിക്രമും സോണിയും.
വിക്രമായി സീരിയലില്‍ വേഷമിടുന്നത് കല്യാണ്‍ ഖന്നയാണ്, സോണിയായി ശ്രീശ്വേതയും. പ്രണയിച്ച് വിവാഹം കഴിച്ച രണ്ടു പേരായിട്ടാണ് സീരിയലില്‍ എത്തിയത്. കല്യാണിയ്ക്കും കിരണിനും എത്ര ആരാധകരുണ്ടോ അത് പോലെ തന്നെ ആരാധകരുള്ള താരങ്ങളാണ് കല്യാണും ശ്രീശ്വേതയും.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതിനിടെ കല്യാണും ശ്രീശ്വേതയും പ്രണയത്തിലാണെന്ന തരത്തിലുള്ള അനേകം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സീരിയലിലെ പോലെ ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുന്നത് കാണാന്‍ ആണ് താല്പര്യമെന്ന് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ആരാധകരെ സംശയത്തിലാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ശ്രീശ്വേത തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്ക് വെച്ച കല്യാണുമായുള്ള ചിത്രങ്ങളാണ്.
”ഞാന്‍ ഈ വില്ലനുമായി പ്രണയത്തിലാവുന്നു” എന്ന അടിക്കുറിപ്പോടെയാണ് ശ്രീശ്വേത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇത് കണ്ട് ആരാധകരില്‍ വീണ്ടും ഇവര്‍ തമ്മില്‍ പ്രണയമാണോ എന്ന സംശയമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതേസമയം, സംഭവത്തില്‍ താരങ്ങള്‍ പ്രതികരിച്ചിട്ടില്ല.