നടി ശ്രിന്ദയുടെ വിവാഹസൽക്കാര വിഡിയോ പുറത്തിറങ്ങി. യുവ സംവിധായകൻ സിജു എസ്.ബാവയാണ് വരൻ. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
ചലച്ചിത്ര താരങ്ങളായ മൈഥിലി, സൗബിൻ സാഹിർ, സമീർ താഹിർ, ജിനോ ജോസഫ് തുടങ്ങി സിനിമാ രംഗത്തു നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ശ്രിന്ദയ്ക്കു കൂട്ടായി നടി മൈഥിലിയെ ആദ്യാവസാനം വിഡിയോയിൽ കാണാം.
പത്തൊൻപതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വർഷത്തിനു ശേഷം വിവാഹമോചിതയായിരുന്നു. സ്രിന്ദയ്ക്ക് ആദ്യവിവാഹത്തിൽ ഒരുമകനുണ്ട്. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.
കാമുകന് അഷാബിനെ വിവാഹം കഴിക്കാനുളള തീരുമാനം ഒരു വലിയ തെറ്റായിരുന്നു എന്ന് ശ്രിന്ദ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. അറിവില്ലാത്ത പ്രായത്തില്‍ സംഭവിച്ച തെറ്റായിരുന്നു അത്. കുട്ടിയുണ്ടായിക്കഴിഞ്ഞ ശേഷമാണ് ഈ തെറ്റ് തിരിച്ചറിഞ്ഞതെന്നും ശ്രിന്ദ പറഞ്ഞിരുന്നു.
22 ഫീമെയില്‍ കോട്ടയം, തട്ടത്തിന് മറയത്ത്, അന്നയും റസൂലും, നോര്‍ത്ത് 24 കാതം,1983 തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് ശ്രിന്ദ.
1983 എന്ന ചിത്രത്തില്‍ സച്ചിന്റെ ഫോട്ടോ കണ്ട് ഇതാരാ എന്ന് ചോദിച്ച ശ്രിന്ദയുടെ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. ശ്രിന്ദ അഷാബ് എന്ന പേര് മാറ്റി ശ്രിന്ദ അര്ഹാന് എന്ന പേരിലാണ് നടി ഇപ്പോള്‍ സിനിമാരംഗത്ത് അറിയപ്പെടുന്നത്.