ഇങ്ങനെ ഒരു മകന്‍ ജനിക്കുമെന്ന് പ്രതീക്ഷിച്ചില്ല, അവന്‍ വന്നപ്പോള്‍ പലതും ത്യജിക്കേണ്ടി വന്നു, പക്ഷേ അവസാന ശ്വാസം വരെ പൊന്നുപോലെ അവനെ നോക്കും, നടി ശ്രീലക്ഷ്മി പറയുന്നു

297

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയയായ നായികയായിരുന്നു ശ്രീലക്ഷ്മി. മമ്മൂട്ടിയുടെ ലോഹിതദാസ് ചിത്രം ഭൂതക്കണ്ണാടി, മോഹന്‍ലാലിന്റെ ഗുരു, രാജസേന്‍ ജയറാം ചിത്രം ദി കാര്‍ ഉള്‍പ്പടെ ഒരു പിടി മികച്ച സിനിമകളില്‍ ശ്രീലക്ഷ്മി വേഷമിട്ടിരുന്നു.

Advertisements

മികച്ച ഒരു നര്‍ത്തകി കൂടി ആയിരുന്നു ശ്രീലക്ഷ്മി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയ നടി ഇടക്കാലത്ത് അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്നിരുന്നു. വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരിച്ച് വരികയും ചെയ്തിരുന്നു.

Also Read: പല വസ്ത്രങ്ങളും ധരിക്കേണ്ടി വന്നിട്ടുണ്ട്, വിവാഹം കഴിക്കുമ്പോള്‍ അതൊക്കെ ഉള്‍ക്കൊള്ളുന്ന ഒരാളുവേണമെന്ന് നിര്‍ബന്ധമായിരുന്നു, നടി ശരണ്യ ആനന്ദ് പറയുന്നു

സിനിമയ്ക്ക് ഒപ്പം തന്നെ സീരിയല്‍ രംഗത്തും ഏറെ സജീവമാണ് ശ്രീലക്ഷ്മി ഇപ്പോള്‍. നര്‍ത്തകി കൂടിയായ ശ്രീലക്ഷ്മി ദുബായിയിലും തിരുവനന്തപുരത്തും ഡാന്‍സ് സ്‌കൂള്‍ നടത്തിവരികയാണ്. ഇപ്പോഴിതാ വിവാഹജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് താരം.

പ്രണയവിവാഹമായിരുന്നുവെന്നും വീട്ടുകാര്‍ സമ്മതിക്കാതെ വന്നതോടെ ഓടിപ്പോയി വിവാഹം ചെയ്യുകയായിരുന്നുവെന്നും താരം പറയുന്നു. മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹദിവസം തന്നെയായിരുന്നു തങ്ങളുടെ ഒളിച്ചോട്ട വിവാഹമെന്നും അതിനാല്‍ വാര്‍ത്തകളിലൊന്നും വന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read:വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും, വിവാഹേതര ലൈംഗിക ബന്ധവും എന്റെ ചോയ്‌സാണ്; ദീപിക പദുകോൺ

വിവാഹശേഷം സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ചപ്പോഴാണ് മക്കള്‍ ജനിച്ചത്. പിന്നീട് 12 വര്‍ഷം അവര്‍ക്കായി മാറ്റി വെയ്‌ക്കേണ്ടി വന്നുവെന്നും മകന്‍ ഒരു സ്‌പെഷ്യല്‍ ചൈല്‍ഡ് ആയതുകൊണ്ട് അവനുവേണ്ടി കുറേ ചികിത്സയ്‌ക്കൊക്കെ പോകേണ്ടി വന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ പോകുകയാണെന്നൊക്കെ വിമര്‍ശിച്ചവരുണ്ട്. പക്ഷേ തനിക്കറിയാം താന്‍ മക്കളെ എങ്ങനെ നോക്കുന്നുണ്ടെന്നും താന്‍ ഒരിക്കലും തന്റെ മക്കളെ തനിച്ചാക്കിയിട്ടില്ലെന്നും ശ്രീലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

Advertisement