നടി ശ്രീക്കുട്ടി ഭര്‍ത്താവുമായി ഡിവോഴ്‌സായോ എന്ന സംശയത്തില്‍ ആരാധകര്‍, മറുപടിയുമായി എത്തി താരം

286

മലയാളികള്‍ക്ക് ഒരുകാലത്ത് ഏറെ പ്രിയപ്പെട്ട സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ടീനേജേഴ്സിനെ ഉള്‍പ്പടെ സീരിയല്‍ പ്രേമികളാക്കാന്‍ സാധിച്ച സീരിയലായിരുന്നു ഓട്ടോഗ്രാഫ്. ഈ സീരിയലിലൂടെ ഫൈവ് ഫിംഗേഴ്സ് എന്ന ഗ്യാംഗും ഏറെ പ്രശസ്തമായി.

Advertisements

ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ശ്രീക്കുട്ടി എന്ന താരവും. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ശ്രീക്കുട്ടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്.

Also Read: എന്റെ പേര് മാറ്റുന്നു, കാരണം മമ്മൂക്ക, തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്, പുതിയ പേര് വെളിപ്പെടുത്തി താരം

ക്യാമറാമാനായ മനോജ് കുമാറാണ് താരത്തിന്റെ ഭര്‍ത്താവ്. ഒളിച്ചോട്ടവിവാഹമായിരുന്നു ഇവരുടേത്. ഇന്ന് ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശ്രീക്കുട്ടി. എന്നാല്‍ അടുത്തിടെ താരം പങ്കുവെച്ച വീഡിയോകളിലൊന്നിലും ഭര്‍ത്താവിനെ കാണാനില്ലായിരുന്നു.

ഇതോടെ ഇരുവരും ഡിവോഴ്‌സായോ എന്ന സംശയത്തിലായി ആരാധകര്‍. ഇപ്പോഴിതാ ഈ സംശയങ്ങള്‍ തീര്‍ത്ത് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീക്കുട്ടി. അദ്ദേഹത്തെ തനിക്കൊപ്പം വീഡിയോയിലൊന്നും കണ്ടില്ലെങ്കില്‍ ഉടനെ ഡിവോഴ്‌സ് ചര്‍ച്ച വരുമെന്നും ഇപ്പോള്‍ രണ്ട് പരമ്പരകളില്‍ ഒരേ സമയം വര്‍ക്ക് ചെയ്യുന്നതിന്റെ തിരക്കിലാണ് ഏട്ടനെന്നും വീഡിയോയില്‍ വരുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമില്ലെന്നും ശ്രീക്കുട്ടി പറയുന്നു.

Also Read: തുല്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന കാലമല്ലേയിത്, പെണ്‍കുട്ടികള്‍ എ സര്‍ട്ടിഫിക്കറ്റ് പടം തിയ്യേറ്ററില്‍ പോയിരുന്ന് കാണണം, സ്വാസിക പറയുന്നു

ഇനി അദ്ദേഹം വീട്ടിലുള്ളപ്പോള്‍ എങ്ങനെയെങ്കിലും കാണാനിക്കാന്‍ നോക്കാം. രാവിലെ ജോലിക്ക് പോയാല്‍ രാത്രിയിലാണ് തിരിച്ചെത്തുന്നതെന്നും താന്‍ ഡിവോഴ്‌സ് ആയോ എന്ന് ചോദിക്കുന്നുവര്‍ക്കെല്ലാവര്‍ക്കുമുള്ള മറുപടിയാണിതെന്നും ശ്രീക്കുട്ടി പറയുന്നു.

Advertisement