ആ സിനിമയോടെ ക്ലിക്കാവുമെന്ന് കരുതി, നല്ല അവസരങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു, അഭിനയജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് ശ്രീകല ശശിധരന്‍

526

ശ്രീകല ശശീധരന്‍ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ്. എന്റെ മാനസപുത്രി സീരിയലിലെ സോഫിയ എന്ന കഥാപാത്രമാണ് ശ്രീകലയ്ക്ക് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. അക്കാലത്ത് സീരിയല്‍ ലോകം ഏറെ ചര്‍ച്ചയാക്കിയ കഥയും കഥാപാത്രവുമായിരുന്നത്.

Advertisements

എന്നാല്‍ വിവാഹം കഴിഞ്ഞതോട് കൂടി ശ്രീകലയും അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ശേഷം തിരിച്ച് വരവ് നടത്തിയെങ്കിലും രണ്ടാമതും അമ്മയായിരിക്കുകയാണിപ്പോള്‍. 2012 ല്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയ ജീവിതത്തില്‍ നിന്നും ശ്രീകല മാറി നിന്നത്.

Also Read; വിരാട് ഈ രാത്രി നീ ആളുകളുടെ ജീവിതത്തില്‍ ഒരുപാട് സന്തോഷം കൊണ്ടുവന്നു, നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു, ഹൃദ്യമായ കുറിപ്പുമായി അനുഷ്‌ക

2013 ല്‍ ഒരു ആണ്‍കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തു. അഭിനയം നിര്‍ത്തി ഭര്‍ത്താവിന്റെ കൂടെ വിദേശത്തേക്ക് പോയ നടി കഴിഞ്ഞ വര്‍ഷമാണ് ഒരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. മകളുടെ ജനനത്തിന് കൂടെ നിന്ന് സഹായിച്ച ഡോക്ടര്‍ അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ശ്രീകല എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീകല. സീരിയല്‍ തനിക്ക് കംഫര്‍ട്ടബിള്‍ ആണ്, പക്ഷേ സിനിമ ചെയ്യണമെന്നായിരുന്നു തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ശ്രീകല പറയുന്നു. ഉറുമി എന്ന സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും താരം പറയുന്നു.

Also Read; നസ്രിയയ്ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയോട് പ്രണയമായിരുന്നു, വെളിപ്പെടുത്തലുമായി ഫഹദ് ഫാസില്‍

ഉറുമിയില്‍ അഭിനയിച്ചപ്പോള്‍ ഒത്തിരി അവസരങ്ങള്‍ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞിരുന്നതെന്നും ഇതോടെ ക്ലിക്കാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ശ്രീകല പറയുന്നു. എന്നാല്‍ വിചാരിച്ചത് പോലെ ഒന്നും സംഭവിച്ചില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

നല്ല ഓഫറുകളൊന്നും വന്നില്ല. പക്ഷേ ചില സിനിമകളൊക്കെ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ നായികയായി ഒന്നും എത്താന്‍ കഴിഞ്ഞില്ലെന്നും ശ്രീകല പറയുന്നു.

Advertisement