വീണ്ടും വിവാഹിതരായി നടി സോണിയയും ഭര്‍ത്താവും, രണ്ടാം വിവാഹം 19 വര്‍ഷങ്ങള്‍ക്ക് ശേഷം, വൈറലായി ചിത്രങ്ങള്‍

591

ഒരു കാലത്ത് മലയാള സിനിമയിലും സീരിയലുകളിലും ഒക്കെ തിളങ്ങി നിന്നിരുന്ന നടിയാണ് സോണിയ. ഏതാണ്ട് നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സോണിയ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് 3ഡിയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയിലെ പ്രധാനപ്പെട്ട കഥാപാത്രത്തെ ചെയ്ത് കൈയ്യടി നേടിയിരുന്നു.

ഇതില്‍ ബാലതാരമായാണ് സോണിയ എത്തിയത്. അവിടെ നിന്നങ്ങോട്ട് ചെറുതും വലുതുമായി അനേകം കഥാപാത്രങ്ങള്‍ നടിയെ തേടി എത്തി. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിന് ഒപ്പമുള്ള തേന്മാവിന്‍ കൊമ്പത്ത് എന്ന സനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

സോണിയയ്ക്ക് തമിഴ് നാടിനോട് ഒരു പ്രത്യേക ഇഷ്ടമാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളെയാണ് വിവാഹം ചെയ്തത്. തമിഴ് നടനും സംവിധായകനുമായ ബോസ്സ് വെങ്കടാണ് താരത്തിന്റെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും.

Also Read: സാന്ത്വനം താരങ്ങളുടെ ഒരു ദിവസത്തെ ശമ്പളം എത്രയാണെന്ന് അറിയണോ, ഞെട്ടി ആരാധകര്‍

ബോസ് ആണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്നും ഒരു മണിക്കൂറോളം തന്നെക്കുറിച്ച് അദ്ദേഹത്തിന് ക്ലാസ്സ് എടുത്ത് കൊടുത്തിരുന്നുവെന്നും താരം ഒരിക്കല്‍ പറഞ്ഞിരുന്നു. എല്ലാ കേട്ടപ്പോള്‍ അദ്ദേഹം തന്നെ ഇപ്പോഴാണ് ശരിക്കും ഇഷ്ടമായതെന്ന് പറഞ്ഞുവെന്നും സുഹൃത്തുക്കളായി കുറച്ചുകാലം മുന്നോട്ട് പോയി, പിന്നാലെ വിവാഹിതരായെന്നും സോണിയ പറഞ്ഞു.

പ്രണയവിവാഹം ആണെങ്കിലും ആള് ഒട്ടും റൊമാന്റിക് അല്ലെന്നും സ്‌നേഹം ഉണ്ടെങ്കിലും അത് ഉള്ളിലൊതുക്കുകയാണ് ചെയ്യുന്നതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന സമയത്ത് കുറേ തവണ ആ സിനിമ കണ്ടുവെന്നും അതിന് ശേഷമാണ് അദ്ദേഹം റൊമാന്റിക് ആയതെന്നും താരം പറഞ്ഞു.

Also Read: സത്യത്തിൽ അന്ന് ഞാൻ സജിന്റെ വീട്ടിൽ പോയത് എല്ലാം പറഞ്ഞ് അവസാനിപ്പിക്കാൻ, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ആലീസ് ക്രിസ്റ്റി

ഇപ്പോഴിതാ വീണ്ടും വിവാഹിതരായ സോണിയയുടെയും ഭര്‍ത്താവിന്‌റെയും ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭര്‍ത്താവിന്റെ കൂടെ പൂമാല ചാര്‍ത്തി നില്‍ക്കുന്ന ചിത്രം താരം തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരുടെയും പത്തൊമ്പതാം വിവാഹ വാര്‍ഷികമാണ്.

വിവാഹവാര്‍ഷിക ദിനത്തിലാണ് ഇരുവരും രണ്ടാമതും വിവാഹിതരായിരിക്കുന്നത്. ഹാപ്പി ആനിവേഴ്‌സറി! പത്തൊമ്പത് വര്‍ഷമായി. എന്നെ ഞാന്‍ ആയി തന്നെ അംഗീകരിച്ചതിലും നോക്കിയതിലും നന്ദി. നിങ്ങളുടെ കൂടെ നിന്ന് നിങ്ങളുടെ വിജയം കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.- എന്ന് സോണിയ ചിത്രം പങ്കുവെച്ച് കുറിച്ചു.

എന്നെ എല്ലാരും മിസ്സിസ് ബോസ്സ് എന്ന് വിളിക്കുമ്പോഴുള്ള എന്റെ ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒരുപാട് വര്‍ഷം സ്‌നേഹവുമായി ഒരുമിച്ച് മുന്നോട്ടു പോകണം.- താരം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. നിരവധി ആരാധകരാണ് ഇരുവര്‍ക്കും വിവാഹ ആസംസകള്‍ നേര്‍ന്നത്.

Advertisement