ഇദ്ദേഹം എന്റെ ഭര്‍ത്താവ് ആയതുകൊണ്ടാണ് എനിക്ക് ഇപ്പോഴും അഭിനയിക്കാന്‍ പറ്റുന്നത്; നടി സോന നായര്‍

87

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ സോന നായര്‍ ബിഗ് സ്‌ക്രീനിലും മിനി ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ്. ഇന്‍സ്റ്റഗ്രാമിലും ഏറെ സജീവമാണ്. 1996ല്‍ റിലീസായ തൂവല്‍ക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി താരം. സിനിമാ അഭിനയത്തോടൊപ്പം തന്നെ ടെലി സീരിയലുകളിലും നടി സജീവ സാന്നിധ്യമായി.

ഇതിനിടെ ആയിരുന്നു നടിയുടെ വിവാഹം. ഇപ്പോള്‍ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ആണ് സോനയും ഭര്‍ത്താവ് ഉദയന്‍ അമ്പാടിയും സംസാരിക്കുന്നത്.

Advertisements

ഇദ്ദേഹം എന്റെ ഭര്‍ത്താവ് ആയതുകൊണ്ട് ആണ് എനിക്ക് ഇപ്പോഴും അഭിനയിക്കാന്‍ പറ്റുന്നത് എന്ന് സോന പറയുന്നു. ഇങ്ങനെ ഇന്‍ഡസ്ട്രിയില്‍ തന്നെയുള്ള ഒരാളെ പരിചയപ്പെടണം പ്രണയിക്കണം വിവാഹം ചെയ്യണം എന്നതൊക്കെ ഒരു നിയോഗം പോലെയാണ് കാണുന്നത്. എന്റെ വീട്ടുകാരൊന്നും ഒരിക്കലും ഒരു സിനിമാക്കാരനെ വിവാഹം ചെയ്യാന്‍ സമ്മതിക്കുമെന്നു വിചാരിച്ചിട്ടില്ല’ എന്ന് സോന പറഞ്ഞു.

അതേസമയം ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 28 വര്‍ഷമായി എന്നും മക്കളില്ലാത്തതില്‍ ഒരു വിഷമവും ഇല്ലാതെ പരസ്പരം സപ്പോര്‍ട്ട് ചെയ്താണ് ഇരുവരും ജീവിക്കുന്നത് എന്നും താരങ്ങള്‍ പറഞ്ഞു.

Advertisement