നിരവധി മികച്ച സിനിമകളിലും സീരിയലുകളിലും ആയി മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്.സോനാ നായര്‍. പൊതുവെ ഗൗരവമുള്ള വേഷങ്ങളിലാണ് സേനാ നായരെ കാണാറെങ്കിലും കോമഡി വേഷങ്ങളിലും സോനാ നായര്‍ കയ്യടി നേടിയിട്ടുണ്ട്.
വര്‍ഷങ്ങളായി സിനിമയിലും ടെലിവിഷനുമെല്ലാം നിറഞ്ഞു നില്ക്കുന്ന സോനാ നായര്‍ക്ക് ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിക്കാന്‍ സാധിച്ചിട്ടുണ്ട്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ക്ക് ഒപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് സോന നായര്‍.
ഫൈനല്‍സ് ആണ് താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമ പോലെ തന്നെ സീരിയലുകളിലും സജീവമാണ് സോന നായര്‍. മയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പട്ടണത്തില്‍ സുന്ദരന്‍, ഡോക്ടര്‍ ഇന്നസെന്റാണ് തുടങ്ങിയ സിനിമകളില്‍ സോന നായര്‍ കോമഡി ചെയ്ത് കയ്യടി നേടിയിരുന്നു.
കഴിഞ്ഞ 25 വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞ് നില്ക്കുന്ന ഒരു അഭിനേത്രി കൂടിയാണ് സോന നായര്‍. വ്യത്യസ്ത മായ കഥാപാത്രങ്ങളിലൂടെ സോന നായര്‍ എന്നും പ്രേക്ഷകരുടെ മനസില്‍ പ്രത്യേക ഇടം നേടിയിട്ടുണ്ട്. സോന നായര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ നരന് സിനിമയിലെ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രമായിരിക്കും സിനിമ പ്രേക്ഷകരുടെ മനസില്‍ ആദ്യം ഓര്‍മ്മ വരുന്നത്.
അത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ താരം അവതരിപ്പിച്ചത്. തൂവല്‍ കൊട്ടാരം എന്ന സിനിമയിലൂടെയാണ് സോന നായര്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാകുന്നത്. അതിന് മുമ്പ് ചെറിയ വേഷങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. അതേസമയം, ഹിന്ദിയിലടക്കം സോന നായര്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ പറ്റി സോന പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധ നേടുകയാണ്. സിനിമയോട് ഭയങ്കര ഇഷ്ടമായിരുന്നു എനിക്ക്, അതുകൊണ്ട് പല സിനിമകളിലെ കഥാപാത്രങ്ങളും എന്റെ വീട്ടിലെ ആരെങ്കിലും ആയിരുന്നെങ്കില്‍ ആഗ്രഹിച്ചിട്ടുണ്ട്, അങ്ങനെയുള്ള ഒരാളാണ് മമ്മൂട്ടിയെന്ന് സോന പറയുന്നു.
പയകാലത്തെ മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങള്‍ അത്രത്തോളം തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിനയം ഭങ്കര ഇഷ്ടമാണെന്നും നടി പറയുന്നു. മമ്മൂക്കയ്ക്കൊപ്പം അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലാണ് താന്‍ ആദ്യമായി അഭിനയിക്കുന്നതെന്നും അതൊരു നല്ല ഓര്‍മ്മയാണെന്നും നടി പറയുന്നു.
മമ്മൂട്ടി സെറ്റിലേക്ക് വരുമ്പോള്‍ തന്നെ എല്ലാവരും നിശബ്ദരാകും, ആ ഒരു നിശബ്ദത കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും മമ്മൂക്ക സെറ്റിലേക്ക് വരുന്നതാണ്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ നന്നായി അഭിനയിച്ചാല്‍ അദ്ദേഹത്തിന്റെ മുഖഭാവം മാറുന്നത് പെട്ടെന്നാണെന്നും അപ്പോള്‍ തന്നെ അദ്ദേഹം നമ്മളോട് പറയും വളരെ നന്നായിട്ടുണ്ടെന്നും സോന നായര്‍ കൂട്ടിച്ചേര്‍ത്തു.
നമ്മുടെ കഴിവിനെ അംഗീകരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും സിനിമ മേഖലയില ഇങ്ങനെ പറയുന്നവര്‍ കുറച്ചുമാത്രമേ ഉള്ളൂവെന്നും നടി പറഞ്ഞു. ഷൂട്ടിങ് സെറ്റില്‍ വെച്ച് എല്ലാവരും ഉറങ്ങുന്ന സമയത്ത് മമ്മൂട്ടി തന്നെക്കൊണ്ട് പാട്ടുപാടിച്ചിട്ടുണ്ടെന്നും സോന പറയുന്നു.