മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരിയായ നടിയാണ് ശോഭന. ഏപ്രില്‍ 18 എന്ന 1984ല്‍ പുറത്തിറങ്ങിയ ബാലചന്ദ്ര മോനോന്‍ സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ശോഭന എത്തിയത്. മലയാളത്തില്‍ മത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ശോഭന സജീവ സാന്നിധ്യം ആയിരുന്നു. അതേസമയം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും പഴയ ചിത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഏകദേശം 2000 വരെ മലയാള സിനിമയില്‍ സജീവമായിരുന്ന ശോഭന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. പിന്നീട്, വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ നടി ശോഭനയുടെ തിരിച്ച് വരവ് മലയാളികളെ ഒന്നടങ്കം ആവേശത്തിലാക്കിയിരുന്നു.
സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ശോഭന സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിന് ശേഷം സുരേഷ് ഗോപിക്കൊപ്പം തന്നെ സ്‌ക്രീനിലേയ്ക്ക് വീണ്ടും എത്തിയതിന്റെ ആവേശവും ആരാധകരില്‍ പ്രകടമായിരുന്നു.
ഇപ്പോള്‍ അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്ത രംഗത്ത് ആണ് സജീവമായിരിക്കുന്നത്. വീണ്ടും അഭിനയിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് അനുയോജ്യമായിട്ടുള്ള വേഷങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് ശോഭന പറയുന്നത്. മാത്രമല്ല മകളുടെ കാര്യങ്ങളില്‍ ഇടപെടുന്ന ഒരു സാധാരണ അമ്മയാണ് താനെന്നും അവളുടെ വസ്ത്രധാരണമൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും നടി പറഞ്ഞിരുന്നു.
നൃത്തവും മകള്‍ അനന്തനാരായണിയുമാണ് ഇന്ന് ശോഭനയുടെ ലോകം. ഇപ്പോഴിതാ മകമളെ കുറിച്ച് പറയുകയാണ് ശോഭന. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശോഭന മകളെ കുറിച്ച് സംസാരിക്കുന്നത്.
മകളെ മാധ്യമങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തുന്നതല്ലെന്നും താന്‍ എന്തിന് എന്റെ മകളെ മാധ്യമങ്ങളുടെ മുന്നില്‍ കൊണ്ടുവരണം. അവള്‍ സാധാരണ കുട്ടിയാണ്. അത്രമാത്രമെന്നും താരം പറയുന്നു. താന്‍ പഠിച്ച അതെ സ്‌കൂളിലാണ് മോള്‍ പഠിക്കുന്നത് എന്നും ഇപ്പോള്‍ എട്ടാം ക്ളാസില്‍ ആയി. കോളജ് പഠനം സ്റ്റെല്ലാ മാരിസില്‍ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം.
അടുത്തിടെയാണ് മകള്‍ നൃത്ത പഠനം തുടങ്ങിയത്. ഇപ്പോള്‍ മോള്‍ സീരിയസ് ആയി പഠനം തുടങ്ങി. കൂടാതെ, തന്റെ കാര്യത്തില്‍ മോള്‍ ഇത്തിരി പൊസെസീവ് ആണെന്നും ശോഭന പറയുന്നുണ്ട്. സിനിമയില്‍ മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത് അവള്‍ക്ക് അത്ര ഇഷ്ടമല്ലെന്നാണ് ശോഭന പറയുന്നത്.