ദിലീപിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി ശോഭന

41

ചെന്നൈ: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുകയാണ്‌ നടന്‍ ദിലീപ് . അതിനിടയിലാണ് ദിലീപിനെക്കുറിച്ചുള്ള ശോഭനയുടെ അഭിപ്രായം പുറത്തുവരുന്നത്.

തമിഴിലെ ഒരു പ്രധാന വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ദിലീപിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞത്. താരവുമായി കുറേക്കാലമായി അടുപ്പമില്ലെന്ന് ശോഭന വ്യക്തമാക്കി. 1997 ല്‍ കളിയൂഞ്ഞാല്‍ ലൊക്കേഷനില്‍ വെച്ചായിരുന്നു ദിലീപിനെ ആദ്യമായി കണ്ടതും പരിചയപ്പെടുന്നതും. മമ്മൂട്ടിയുടെ നായികയായ താന്‍ അഭിനയിക്കുന്ന ചിത്രത്തില്‍ സഹനടനായാണ് ദിലീപ് എത്തിയത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ എല്ലാവരോടും നന്നായി പെരുമാറിയ ദിലീപ് ഏവര്‍ക്കും പ്രിയങ്കരനായി മാറുകയായിരുന്നു.

Advertisements

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ ന്യായികരിക്കാനൊന്നും ശോഭന തയ്യാറായില്ല. എന്നാല്‍ ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അവസ്ഥയില്‍ നിന്ന് മലയാള സിനിമ ഇന്ന് ഏറെ മാറിപ്പോയെന്ന് അവര്‍ വ്യക്തമാക്കി. നേരത്തെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഒരു നടിക്കും ആശങ്കപ്പെടേണ്ടിവന്നിരുന്നില്ലെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും ശോഭന കൂട്ടിച്ചേര്‍ത്തു.

ദിലീപ് സംഭവത്തില്‍ കുറ്റക്കാരനാണോയെന്ന് അറിയില്ലെന്ന് പറഞ്ഞ താരം കേരളാ പോലീസിന്റെ കുറ്റാന്വേഷണം വളരെ മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിനു പുറത്തുള്ളവര്‍ക്കും ഇതേ അഭിപ്രായമാണെന്നും അവര്‍ പറഞ്ഞു. ദേശീയ പുരസ്‌കാരമടക്കം നേടിയിട്ടുള്ള ശോഭന ഇപ്പോള്‍ നൃത്തപരിപാടികളിലാണ് ശ്രദ്ധ ചെലുത്തിയിരിക്കുന്നത്.

Advertisement