തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് സ്‌നേഹയും പ്രസന്നയും. ഇരുവര്‍ക്കും ഒത്തിരി ആരാധകരാണുള്ളത്. വിവാഹശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേളയെടുത്ത സ്‌നേഹ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരുന്നു.
സാധാരണ വിവാഹം കഴിഞ്ഞാല്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും നടിമാര്‍ മാറി നില്‍ക്കുന്നതായിരുന്നു പതിവ്. എന്നാല്‍ ഈ പതിവ് ഇപ്പോള്‍ മാറിയിരിക്കുകയാണ്. ആ മാറ്റത്തിനൊപ്പം സഞ്ചരിച്ച നടികൂടിയാണ് സ്‌നേഹ. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായിട്ടും സിനിമയില്‍ സജീവമാണ് താരം.
ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുകയാണ് സ്‌നേഹ. താനും ജോലി ചെയ്യുന്ന എല്ലാ വീട്ടമ്മമാരെയും പോലെയാണെന്നും തനിക്ക് മാത്രം ഒരു പ്രത്യേകതയുമില്ലെന്നും സിനിമ തനിക്കൊരു പ്രൊഫഷനാണെന്നും താരം പറയുന്നു.
ഭാര്യയായും അമ്മയായും വീട്ടമ്മയായുമിരിക്കുക എന്നത് വളരെ മനോഹരമായ കാര്യമാണ്. അതൊരു വലിയ സംഭവമാണെന്നും വിവാഹശേഷവും പ്രസവശേഷവും താന്‍ സിനിമയില്‍ നിന്നും ബ്രേക്കെടുത്തിട്ടുണ്ടെന്നും എന്നാല്‍ നല്ല ചില സിനിമകളിലൂടെ തനിക്ക് തിരിച്ച് വരാനും കഴിഞ്ഞുവെന്നും താരം പറയുന്നു.
തനിക്ക് വലിയൊരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരാന്‍ ഫാമിലിയില്‍ നിന്നും നല്ല സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഭര്‍ത്താവും തനിക്ക് പിന്തുണയുണ്ടായിരുന്നുവെന്നും അതൊരു ഭാഗ്യമാണെന്നും സ്‌നേഹ പറയുന്നു.