ആ സ്വപ്‌നം സാക്ഷാത്കരിച്ചു, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് ശിവദ, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

107

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി ശിവദ. ജയസൂര്യ നായകനായ സു സു സുധി വാത്മീകം എന്ന സിനിമയിലെ കല്യാണി എന്ന കഥാപാത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ മനസ്സ് കീഴടക്കിയത്.

Advertisements

നിരകാത്തിരിപ്പിന് വിരാമം, പ്രേക്ഷകരില്‍ ആവേശമുണര്‍ത്തി ആ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ച് നിവിന്‍ പോളിവധി തമിഴ് ചിത്രങ്ങളിലും താരം നായികാ വേഷമണിഞ്ഞിട്ടുണ്ട്. 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ സിനിമയില്‍ എത്തിയത്. അതേ സമയം മഴ എന്ന മ്യൂസിക് ആല്‍ബത്തിലൂടെയാണ്, താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്.

Also Read:ഭക്ഷണം കഴിക്കുന്നിടത്തുനിന്ന് എഴുന്നേല്‍പ്പിച്ചിട്ടുണ്ട് , താന്‍ നേരിട്ട അപമാനത്തെ കുറിച്ച് കെകെ മേനോന്‍

സോഷ്യല്‍ മീഡിയകളിലും വളരെയധികം സജീവമായ താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുള്ള താരം ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും സിനിമയിലെത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ ശിവദ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് സംഭവിച്ച് കഴിഞ്ഞതിനെ കുറിച്ചായിരുന്നു ശിവദയുടെ പോസ്റ്റ്. പുതിയ വീട്ടിലേക്ക് താമസം മാറിയ സന്തോഷമായിരുന്നു ശിവദ പങ്കുവെച്ചത്.

Also Read:എന്‍ നെഞ്ചില്‍ കുടിയിരിക്കും തോഴര്‍കള്‍, രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് പിന്നാലെ ആരാധകരെ അഭിസംബോധന ചെയ്യുന്ന രീതി മാറ്റി വിജയ്, സോഷ്യല്‍മീഡിയയില്‍ വന്‍ചര്‍ച്ച

ശിവദയും മുരളിയും കുഞ്ഞും തങ്ങളുടെ സ്വപ്‌ന ഭവനത്തിലേക്ക് താമസം മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം 22നായിരുന്നു കൊച്ചിയില്‍ പണിത പുതിയ വീടിന്റെ പാലുകാച്ചല്‍. എന്നാല്‍ ഇപ്പോഴാണ് താരം അതിന്റെ വീഡിയോയും ഫോട്ടോകളും പങ്കുവെച്ചത്.

Advertisement