ഏപ്രില്‍ 18 എന്ന ബാലചന്ദ്ര മേനോന്‍ ചിത്രത്തിലൂടെ നായികയായാണ് മലയാളികളുടെ പ്രിയ നടി ശോഭന മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച നര്‍ത്തകി കൂടിയായ ശോഭന അഭിനയത്തേക്കാള്‍ കൂടുതല്‍ നൃത്തത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് ശോഭന. 1980ല്‍ തമിഴ് സിനിമയിലൂടെയാണ് ശോഭന സിനിമാരംഗത്തെത്തിയത്. തന്റെ മികച്ച അഭിനയ പ്രകടനത്തിന് മൂന്ന് തവണ ദേശീയ പുരസ്‌കാരവും, പത്മശ്രീ പുരസ്‌കാരവും ശോഭന നേടിയെടുത്തു.
അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നടി പിന്നീട് വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. ഇതിന് പിന്നാലെ തന്റെ വിശേഷം പങ്കുവെച്ചും ശോഭന എത്താറുണ്ട്. പ്രായം അമ്പതുകഴിഞ്ഞുവെങ്കിലും താരം ഇതുവരെ വിവാഹം ചെയ്തിട്ടില്ല.
ശോഭന നേരത്തെ ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. അനന്ത നാരായണി എന്നാണ് ശോഭന കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. നേരത്തെ നാരായണിയുടെ ചെറുപ്പകാല ചിത്രങ്ങളെല്ലാം ശോഭന ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ കുഞ്ഞ് വലുതായപ്പോഴുള്ള ചിത്രങ്ങളൊന്നും താരം പങ്കിട്ടില്ല.
Also Read:ആഗ്രഹം സഫലം; മലൈക്കോട്ടൈ വാലിഭനില്‍ നടി സുചിത്രയും
ചെറുപ്പം മുതലേ നാരായണിയും അമ്മയ്‌ക്കൊപ്പം നൃത്തം പഠിച്ചിരുന്നു. ഇപ്പോഴി ശോഭനയ്‌ക്കൊപ്പം ഒരു സ്്‌റ്റേജ് ഷോയില്‍ നൃത്തം ചെയ്യാന്‍ നാരായണിയുമുണ്ട്. അമ്മയും മകളും നൃത്തം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ശോഭന തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.