മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ഷെല്ലി കിഷോര്‍. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഒരു കാലത്ത് വീട്ടമ്മമാരെ ഒത്തിരി കരയിപ്പിച്ച ദുഃഖപുത്രി കഥാപാത്രമായിരുന്നു ശാലിനി.
പിന്നീടും ഷെല്ലി അവതരിപ്പിച്ച സീരിയലുകളിലെല്ലാം സമാനമായ റോളുകളാണ് നടിയ്ക്ക് ലഭിച്ചത്. ഏറ്റവുമൊടുവില്‍ ടൊവിനോ തോമസിന്റെ സൂപ്പര്‍ഹിറോ ചിത്രമായ മിന്നല്‍ മുരളിയില്‍ ആണ് ഷെല്ലി അഭിനയിച്ചത്.
നഷ്ടപ്രണയവും വിരഹവും ബാധ്യതകളുമൊക്കെയുള്ള ഒരു ദുഃഖപുത്രി തന്നെയാണ് സിനിമയിലും ഷെല്ലിയ്ക്ക് ലഭിച്ചത്. എന്നാല്‍ ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യത കിട്ടി. ഇതോടെ സിനിമയില്‍ നിന്നും സീരിയലുകളില്‍ നിന്നെല്ലാം അവസരങ്ങള്‍ തേടി എത്തി.
ശൈത്താന് എന്ന വെബ് സീരീസിലൂടെ ഷെല്ലി തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്ത ശൈത്താന് ഹോട്സ്റ്റാറിലാണ് സ്ട്രീമിങ് ചെയ്യുന്നത്. ഇതില്‍ സാവിത്രി എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
Also Read: കീർത്തി നയൻതാരക്ക് തൊട്ടു പിന്നിലെത്തും; വിജയുമായുള്ള ഗോസിപ്പ് വ്യാജം; തുറന്ന് പറഞ്ഞ് ചെയ്യാറു ബാലു
ഇപ്പോഴിതാ ഈ സീരീസിനെ കുറിച്ച് സംസാരിക്കുകയാണ് ഷെല്ലി. തന്നോട് ഇതിന്റെ കഥ പറയുമ്പോള്‍ തന്നെ ഇതില്‍ കുറച്ച് സെക്ഷ്വല്‍ കണ്ടന്റ് ഉണ്ടെന്ന് സംവിധായകന് പറഞ്ഞിരുന്നുവെന്നും ബലം പ്രയോഗിച്ച് സെക്സ് ചെയ്യുന്ന തരത്തിലുള്ള സീനുകളാണെന്നും പറഞ്ഞിരുന്നവെന്നും ഷെല്ലി പറയുന്നു.
ആ സീനുകളൊന്നും ഒഴിവാക്കാന്‍ കഴിയുമായിരുന്നില്ല. ഇത് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടോ എന്ന് സംവിധായകന് തന്നോട് ചോദിച്ചിരുന്നുവെന്നും കഥാപാത്രത്തെ കൂടുതല്‍ അറിഞ്ഞപ്പോള്‍ തനിക്ക് താത്പര്യം തോന്നിയെന്നും അങ്ങനെ അത് ചെയ്യാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷെല്ലി പറയുന്നു.
സെക്സ് സീനുകള്‍ എടുക്കുമ്പോള്‍ മുറിയില്‍ രണ്ടുമൂന്നുപേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ വളരെ കംഫര്ട്ടാക്കിയിരുന്നുവെന്നും അനാവശ്യമായി ഒരു സീന്‍ പോലും എടുത്തിരുന്നില്ലെന്നും സീരീസ് ഇറങ്ങിയപ്പോള്‍ അതിലെ സെക്സ് സീനുകളാണ് കൂടുതല്‍ പ്രചരിച്ചതെന്നും പലരും താന്‍ ഇങ്ങനെയൊക്കെ അഭിനയിച്ചോ എന്ന് അത്ഭുതപ്പെട്ടിരുന്നുവെന്നും ഷെല്ലി പറയുന്നു.